in

LOVELOVE OMGOMG CryCry

2021-2022 സീസണിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രകടനത്തിന്റെ കണക്കുകൾ ഇതാ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കാര്യത്തിലാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലായിരുന്നുവെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പ് സ്റ്റേജിൽ നിന്ന് തന്നെ പുറത്തായേനെ, കാരണം നിരവധി മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി അവതരിച്ചത്.

cristiano ronaldo and bruno fernandes

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്. തുടക്കത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞെങ്കിലും നിലവിൽ ടീമിന്റെ പ്രകടനത്തിൽ താരം തൃപ്തനല്ല.

cristiano ronaldo and bruno fernandes

നിലവിൽ പ്രീമിയർ ലീഗ് പോയന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള റെഡ് ഡെവിൾസ്, ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെയാണ് നേരിടുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന 36-കാരനിൽ തന്നെയാണ് യുണൈറ്റഡ് ആരാധകരുടെ കിരീട പ്രതീക്ഷകൾ എന്ന് നിസ്സംശയം പറയാം.

2021-2022 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പ്രീമിയർ ലീഗിൽ 18 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ 8 ഗോളുകൾ, 3 അസിസ്റ്റുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ നേടിയിട്ടുണ്ട്. റാൾഫ് റാഗ്നിക് പരിശീലകനായ യുണൈറ്റഡിന് വേണ്ടി ലീഗ് മത്സരങ്ങളിൽ മികച്ച പ്രകടനം തന്നെയാണ് റൊണാൾഡോ കാഴ്ച വെക്കുന്നത്.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കാര്യത്തിലാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലായിരുന്നുവെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പ് സ്റ്റേജിൽ നിന്ന് തന്നെ പുറത്തായേനെ, കാരണം നിരവധി മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി അവതരിച്ചത്.

5 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീ ക്വാർട്ടർ ഫൈനൽ റൗണ്ടിലേക്ക് എത്തിച്ചത് എന്നത് എല്ലാവർക്കുമറിയാം. കൂടാതെ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഫേവറിറ്റുകളാക്കി മാറ്റുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 2021/22 സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിതിവിവരക്കണക്കുകൾ..

മത്സരങ്ങൾ: 23

ഗോളുകൾ: 14

അസിസ്റ്റുകൾ: 3

പെപിന് അർജന്റീന സൂപ്പർ താരത്തെ വേണം, താരത്തിന് വേണ്ടി വലവിരിച്ചു തുടങ്ങി മാഞ്ചസ്റ്റർ സിറ്റി

ലയണൽ മെസ്സിയുടെ 2021-2022 സീസണിലെ കണക്കുകൾ ഇങ്ങനെയാണ്