in

പെപിന് അർജന്റീന സൂപ്പർ താരത്തെ വേണം, താരത്തിന് വേണ്ടി വലവിരിച്ചു തുടങ്ങി മാഞ്ചസ്റ്റർ സിറ്റി

ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റി പൌലോ ഡിബാലക്ക് 10 മില്യൺ യൂറോ പ്രതിവർഷം നൽകാമെന്നാണ് ഓഫർ ചെയ്തിരിക്കുന്നത്. പരിശീലകനായ പെപ് ഗാർഡിയോളയുടെ നിർദ്ദേശപ്രകാരമാണ് സിറ്റി അർജന്റീന താരത്തിന് വേണ്ടി കരുക്കൾ നീക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

യുവന്റസിന്റെ അർജന്റീന സൂപ്പർ താരമായ പൌലോ ഡിബാലയെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാനൊരുങ്ങി നിലവിലെ പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി. ഈ സീസൺ കഴിയുന്നതോടെ ഇറ്റാലിയൻ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്ന 28-കാരൻ ഇതുവരെയും ക്ലബ്ബുമായി കരാർ പുതിക്കിയിട്ടില്ല.

നേരത്തെ യുവന്റസുമായി കരാർ പുതുക്കുന്നതിന് അരികിലെത്തിയിരുന്നുവെങ്കിലും പിന്നീട് നടന്ന ചർച്ചകളിൽ യുവന്റസ് വാഗ്ദാനം ചെയ്ത പുതിയ കരാറിൽ നിബന്ധനകൾ മാറ്റിയതോടെയാണ് ചർച്ചകൾ പരാജയപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 15 ശതമാനം വേതനം വെട്ടി കുറച്ചിട്ടുള്ള പുതിയ ഓഫർ ആണ് കരാർ അവസാനിക്കാനിരിക്കുന്ന ഡിബാലയടക്കമുള്ള അഞ്ച് താരങ്ങൾക്ക് യുവന്റസ് ഓഫർ ചെയ്തതെന്നാണ് റിപ്പോർട്ട്‌.

ഡിബാല കരാർ പുതുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം, ലിവർപൂൾ, ഇന്റർ തുടങ്ങിയ ക്ലബ്ബുകൾ താരത്തിന് വേണ്ടി രംഗത്തെത്തിയത്. ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റി പൌലോ ഡിബാലക്ക് 10 മില്യൺ യൂറോ പ്രതിവർഷം നൽകാമെന്നാണ് ഓഫർ ചെയ്തിരിക്കുന്നത്. പരിശീലകനായ പെപ് ഗാർഡിയോളയുടെ നിർദ്ദേശപ്രകാരമാണ് സിറ്റി അർജന്റീന താരത്തിന് വേണ്ടി കരുക്കൾ നീക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2015-ൽ പലർമോയിൽ നിന്ന് 40 മില്യൺ യൂറോയുടെ കരാറിൽ യുവന്റസിൽ ചേർന്ന പൌലോ ഡിബാല, 276 മത്സരങ്ങളിൽ നിന്ന് 111 ഗോളുകളാണ് ഓൾഡ് ലേഡി എന്നറിയപ്പെടുന്ന യുവന്റസിന് വേണ്ടി നേടിയിട്ടുള്ളത്. ഇറ്റാലിയൻ ക്ലബ്ബിനൊപ്പം നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയാകാനും ലാ ജോയ എന്ന പൌലോ ഡിബാലക്ക് കഴിഞ്ഞിട്ടുണ്ട്.

മെസ്സി-നെയ്മർ-എംബാപ്പെ, PSG ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള സാധ്യതകളെ പറ്റി ഫാവ്രെ പറയുന്നു

2021-2022 സീസണിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രകടനത്തിന്റെ കണക്കുകൾ ഇതാ