in , ,

ഇത് ബംഗാൾ ഫുട്ബോളിന്റെ കാലം🥵; ബ്ലാസ്റ്റേഴ്‌സിന് എതിരാളികളാവാൻ മറ്റൊരു ബംഗാൾ ടീം കൂടി ഐഎസ്എലിലേക്ക്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിലേക്ക് കടക്കുകയാണ്. നിലവിൽ മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ, എഫ്സി ഗോവ, ഒഡിഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നി ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഒരു ടീമിനും കൂടിയാണ് പ്ലേ ഓഫിലേക്ക് യോഗ്യത ലഭിക്കുക.

ഐഎസ്എലിലെ 2024-25 സീസണിലേക്ക്‌ പുതിയൊരു ബംഗാൾ ടീമും കൂടി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുകയാണ്. അതെ, ഐ-ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഷില്ലോങ് ലജോങിനെ വീഴ്ത്തിയത്തോടെ ബംഗാൾ ക്ലബ്ബായ മുഹമ്മദൻ എസ് സി ഐഎസ്എലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.

ഇന്നലത്തെ വിജയത്തോടെ മുഹമ്മദൻ എസ് സി ഐ-ലീഗ് ജേതാക്കളായിരിക്കുകയാണ്. ഇതോടെയാണ് ക്ലബിന് 2024-25 ഐഎസ്എൽ സീസണിലേക്ക് യോഗ്യത ലഭിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത സീസണിൽ മൂന്ന് ബംഗാൾ ക്ലബ്ബാളായിരിക്കും ഐഎസ്എലിൽ പങ്കെടുക്കുക.

നിലവിലെ ഐ-ലീഗ് സീസണിൽ 23 മത്സരങ്ങളിൽ നിന്ന് 52 പോയിന്റുകൾ മുഹമ്മദൻ എസ് സി സ്വന്തമാക്കിയിട്ടുണ്ട്. 15 വിജയവും ഏഴ് സമനിലയും ഒരു തോൽവിയുമാണ് മുഹമ്മദൻ എസ് സിയുടെ ഈ സീസണിലെ സമ്പാദ്യം.

അവസാനം ആരാധകരുടെ അഭ്യർത്ഥന കേട്ടു😮‍💨; തോറ്റെങ്കിലും ഈ താരത്തിന്റെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽക്കുന്നുണ്ട്….

ഇത് ബംഗാൾ ഫുട്ബോളിന്റെ കാലം🥵; ബ്ലാസ്റ്റേഴ്‌സിന് എതിരാളികളാവാൻ മറ്റൊരു ബംഗാൾ ടീം കൂടി ഐഎസ്എലിലേക്ക്…