in , , ,

LOVELOVE OMGOMG LOLLOL

അവസാനം ആരാധകരുടെ അഭ്യർത്ഥന കേട്ടു😮‍💨; തോറ്റെങ്കിലും ഈ താരത്തിന്റെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽക്കുന്നുണ്ട്….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും കൂടുതൽ തിരച്ചടിയായത് പരിക്കുകളാണ്. അതിലൊന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷിന് പരികേറ്റത്.

എന്നാൽ പരിക്കേറ്റ സച്ചിൻ പകരമായി വന്ന കരഞ്ജിത്ത് സിങിന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. മത്സരങ്ങളിൽ തുടർച്ചയായ പിഴവുകൾ താരത്തിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവാൻ തുടങ്ങി. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒന്നാകെ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾ കീപ്പറായ ലാറ ശർമ്മ അവസരം നൽകണം പറഞ്ഞു രംഗത്ത് വന്നിരുന്നു.

ഇപ്പോളിത ശനിയാഴ്ച നടന്ന ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ്‌ മത്സരത്തിൽ ആരാധകരുടെ അഭ്യർത്ഥയെ മാനിച്ച് കൊണ്ട് ഇവാനാശാൻ ലാറ ശർമ്മക്ക്‌ അവസരം കൊടുത്തിരുന്നു. മത്സരത്തിൽ താരം രണ്ട് ഗോളുകൾ വഴങ്ങിയെങ്കിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

താരം നോർത്ത് ഈസ്റ്റിനെതിരെ മൂന്ന് സേവുകളാണ് നടത്തിയത്. അതോടൊപ്പം നോർത്ത് ഈസ്റ്റ്‌ താരം നെസ്റ്റോറിന്റെ തുടർച്ചയായ രണ്ട് ഷോർട്ടുകൾ മികച്ച രീതിയിലാണ് താരം സേവ് ചെയ്തത്. അതുകൊണ്ട് തന്നെ സച്ചിൻ കളിക്കാൻ പറ്റാത്ത സാഹചര്യത്താൽ പ്ലേ ഓഫിൽ ലാറക്ക്‌ അവസരം നൽകണമെന്നാണ് ഒരു കൂട്ടം ആരാധകർ ആവശ്യപ്പെടുന്നത്.

ഒഫീഷ്യൽ!! ജസ്റ്റിനെ ഒഴിവാക്കി; ക്യാപ്റ്റൻ ലൂണയെ ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്തു🥳….

ഇത് ബംഗാൾ ഫുട്ബോളിന്റെ കാലം🥵; ബ്ലാസ്റ്റേഴ്‌സിന് എതിരാളികളാവാൻ മറ്റൊരു ബംഗാൾ ടീം കൂടി ഐഎസ്എലിലേക്ക്…