in , , ,

LOVELOVE OMGOMG LOLLOL

ഒഫീഷ്യൽ!! ജസ്റ്റിനെ ഒഴിവാക്കി; ക്യാപ്റ്റൻ ലൂണയെ ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്തു🥳….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ പ്ലേഓഫിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് യോഗ്യത ലഭിച്ച് കഴിഞ്ഞു. ഇതോടെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും അറിയാൻ ആഗ്രഹിച്ച കാര്യമാണ് പരിക്കേറ്റ അഡ്രിയാൻ ലൂണ തിരിച്ചെത്തുമോ എന്നത്.

ഇപ്പോളിത ഇതിനൊരു ഔദ്യോഗികമായ അപ്ഡേറ്റ് വന്നിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് വരാൻ പോവുന്ന മത്സരങ്ങൾക്കായി അഡ്രിയാൻ ലൂണയെ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ യുവ വിദേശ താരമായ ജസ്റ്റിൻ ഇമ്മാനുവലിനെ ഒഴിവാക്കി കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ലൂണയെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ ലൂണ പ്ലേ ഓഫ്‌ കളിക്കമെന്ന് ഏകദേശം ഉറപ്പിക്കാം.

എന്തിരുന്നാലും താരം ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് സ്റ്റേജിലെ ഹൈദരാബാദുമായുള്ള അവസാന മത്സരത്തിൽ കളിക്കില്ലായെന്ന് ഇവാനാശാൻ ആദ്യമേ വ്യക്തമാക്കിയിരുന്നു. ലൂണയോടെ വരവ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇപ്പോൾ വളരെയധികം പ്രതീക്ഷയാണ് നൽകുന്നത്.

അവസാന നിമിഷങ്ങളിൽ രക്ഷകനായെത്തുന്നവൻ, ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവുമോ?; ഇനി പ്രതീക്ഷ ആ താരത്തിൽ മാത്രം

അവസാനം ആരാധകരുടെ അഭ്യർത്ഥന കേട്ടു😮‍💨; തോറ്റെങ്കിലും ഈ താരത്തിന്റെ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽക്കുന്നുണ്ട്….