in , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

അവസാന നിമിഷങ്ങളിൽ രക്ഷകനായെത്തുന്നവൻ, ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവുമോ?; ഇനി പ്രതീക്ഷ ആ താരത്തിൽ മാത്രം

ടീമിന്റെ ഫസ്റ്റ് ചോയിസ് സ്‌ട്രൈക്കറായ ദിമിയ്ക്ക് പ്ലേ ഓഫ് കളിക്കാനാവുമോ എന്ന കാര്യത്തിൽ സംശയമാണ്. രണ്ടാം ചോയിസ് സ്‌ട്രൈക്കറായ ക്വമി പെപ്ര പരിക്കേറ്റ് നേരത്തെ പുറത്താവുകയും ചെയ്തു. ഇനി മുന്നേറ്റ നിരയിൽ പൂർണ ആരോഗ്യവാനായി ആകെയുള്ളത് ഇന്ത്യൻ യുവതാരം ഇഷാൻ പണ്ഡിതയാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് പരിക്കുകൾ കൊണ്ട് വലഞ്ഞ സീസണാണിത്. ജോഷുവ സോട്ടിരിയോ, ഐബാൻ ഡോഹ്ലിങ്, ക്വമി പെപ്ര, അഡ്രിയാൻ ലൂണ, ജസ്റ്റിൻ ഇമ്മാനുവൽ അങ്ങനെ പരിക്കേറ്റവരുടെ പേരുകൾ നീളുകയാണ്. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരൻ ദിമിത്രി ദയമന്തക്കോസും പരിക്കിന്റെ പിടിയിലാണ്.

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ പരിക്കേറ്റ ദിമിയ്ക്ക് രണ്ടാഴ്ച വിശ്രമം വേണ്ടി വരുമെന്നും അങ്ങനെയങ്കിൽ താരത്തിന് പ്ലേ ഓഫ് കളിക്കാനുള്ള സാദ്ധ്യതകൾ വളരെ നേരിയതുമാണെന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ. ദിമിയുടെ പരിക്കോടെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയുടെ അവസ്ഥ ഏറെ പരിതാപകരമാണ്.

ടീമിന്റെ ഫസ്റ്റ് ചോയിസ് സ്‌ട്രൈക്കറായ ദിമിയ്ക്ക് പ്ലേ ഓഫ് കളിക്കാനാവുമോ എന്ന കാര്യത്തിൽ സംശയമാണ്. രണ്ടാം ചോയിസ് സ്‌ട്രൈക്കറായ ക്വമി പെപ്ര പരിക്കേറ്റ് നേരത്തെ പുറത്താവുകയും ചെയ്തു. ഇനി മുന്നേറ്റ നിരയിൽ പൂർണ ആരോഗ്യവാനായി ആകെയുള്ളത് ഇന്ത്യൻ യുവതാരം ഇഷാൻ പണ്ഡിതയാണ്.

എഫ്സി ഗോവയിൽ കളിക്കുന്ന സമയത്ത് സൂപ്പർ സബ്ബായി അവസാന നിമിഷങ്ങളിൽ ഇറങ്ങി ഗോളുകൾ നേടി ടീമിന്റെ രക്ഷകനാവുന്ന പണ്ഡിതയെ നമ്മൾ പലപ്പോഴും കണ്ടതാണ്. അത്തരത്തിൽ മുന്നേറ്റ താരങ്ങൾ പരിക്കേറ്റ് വലയുന്ന സീസണിന്റെ നിർണായക സമയത്ത് ഇനി രക്ഷകനാവാൻ പണ്ഡിതയ്ക്ക് മാത്രമേ സാധിക്കൂ.

സീസണിൽ ഇത് വരെ വലിയ അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ ദിമിക്ക് പ്ലേ ഓഫ് നഷ്ടമായാൽ പണ്ഡിതയെ ഇറക്കാതെ നിർവാഹവുമില്ല. ഏതായാലും പ്ലേ ഘട്ടത്തിൽ ഈ താരത്തിന് മാത്രമേ ഇനി മുന്നേറ്റ നിരയിൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവാൻ കഴിയുകയുള്ളു.

ഇന്ത്യൻ താരത്തിനായി വല വിരിച്ച് ഐഎസ്എൽ വമ്പന്മാർ🥵; ലോണിൽ വന്ന താരത്തെ സ്ഥിരമാക്കാൻ നിലവിലെ ക്ലബ്ബും….

ഒഫീഷ്യൽ!! ജസ്റ്റിനെ ഒഴിവാക്കി; ക്യാപ്റ്റൻ ലൂണയെ ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്തു🥳….