in , ,

LOVELOVE LOLLOL OMGOMG AngryAngry

ഇന്ത്യൻ താരത്തിനായി വല വിരിച്ച് ഐഎസ്എൽ വമ്പന്മാർ🥵; ലോണിൽ വന്ന താരത്തെ സ്ഥിരമാക്കാൻ നിലവിലെ ക്ലബ്ബും….

നിലവിൽ ഒട്ടുമിക്ക ഐഎസ്എൽ ക്ലബ്ബും ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനായുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഇതിനോട് ബന്ധപ്പെട്ട് മിക്ക ടീമുകളും ഒട്ടനവധി താരങ്ങളുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തിയിട്ടുണ്ട്.

ഇപ്പോളിത IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം മുംബൈ സിറ്റി എഫ്സിയുടെ ഇന്ത്യൻ മധ്യനിര താരം ജയേഷ് റാണെ സ്വന്തമാക്കാനായി ഐഎസ്എൽ വമ്പന്മാർ രംഗത്ത് വന്നിരിക്കുകയാണ്. ബംഗളുരു എഫ്സിയുടെ താരമായ ജയേഷ് റാണെ നിലവിൽ ലോൺ അടിസ്ഥാനത്തിലാണ് മുംബൈക്ക്‌ വേണ്ടി കളിക്കുന്നത്.

IFT യുടെ റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം ചെന്നൈന് എഫ്സിയും ജംഷഡ്പൂർ എഫ്സിയുമാണ് നിലവിൽ താരാത്തിനായി രംഗത്തുള്ളത്. അതോടൊപ്പം തന്നെ മുംബൈക്ക്‌ താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാനും താല്പര്യവുമുണ്ട്.

നിലവിലെ സീസണിൽ താരം മുംബൈക്ക് വേണ്ടി 15 മത്സരങ്ങളിൽ നിന്ന് രണ്ട് അസ്സിസ്റ്റുകൾ നേടിയിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വാർത്തകൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും

എതിരാളികൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിന് മുട്ടുവിറക്കുന്നു, ഈ കണക്കുകൾ ഇനി ആവർത്തിക്കരുത്..

അവസാന നിമിഷങ്ങളിൽ രക്ഷകനായെത്തുന്നവൻ, ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവുമോ?; ഇനി പ്രതീക്ഷ ആ താരത്തിൽ മാത്രം