in , , ,

ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച അൽബേനിയൻ നാഷണൽ ടീം താരത്തെ സ്വന്തമാക്കി മോഹൻ ബഗാൻ….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന് മുന്നോടിയായി ട്രാൻസ്ഫർ വിൻഡോയിൽ പണം വാരിയെറിയുക്കെയാണ് മോഹൻ ബഗാന്‍ സൂപ്പർ ജെയ്ന്റ്സ്. ഇതോടൊകം സീസണിൽ രണ്ട് വമ്പൻ ട്രാൻഫറുകൾ മോഹൻ ബഗാന്‍ നടത്തി കഴിഞ്ഞു. ഓസ്ട്രേലിയൻ താരം ജേസൺ കമ്മിംഗ്സും ഇന്ത്യൻ താരം അനിരുദ്ധ് ഥാപ്പയും.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന് മുന്നോടിയായി ട്രാൻസ്ഫർ വിൻഡോയിൽ പണം വാരിയെറിയുക്കെയാണ് മോഹൻ ബഗാന്‍ സൂപ്പർ ജെയ്ന്റ്സ്. ഇതോടൊകം സീസണിൽ രണ്ട് വമ്പൻ ട്രാൻഫറുകൾ മോഹൻ ബഗാന്‍ നടത്തി കഴിഞ്ഞു. ഓസ്ട്രേലിയൻ താരം ജേസൺ കമ്മിംഗ്സും ഇന്ത്യൻ താരം അനിരുദ്ധ് ഥാപ്പയും.

ഇപ്പോഴിത്ത ടീമിന്റെ മുന്നേറ്റ നിര ഒന്നുകൂടി ശക്തിപ്പെടുത്താൻ അൽബേനിയൻ നാഷണൽ ടീം താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് മോഹൻ ബഗാന്‍. നിലവിൽ സ്പാനിഷ് ക്ലബ്ബായ കാർട്ടജീന എഫ്സിയുടെ താരമായ അർമാൻഡോ സാദികുവിനെയാണ് മോഹൻ ബഗാന്‍ സൂപ്പർ ജെയ്ന്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ലോകത്തിലെ പല രാജ്യങ്ങളിലെയും വിവിധ ക്ലബ്ബുകൾക്ക് കളിച്ച് വളരെയധികം പരിചയസമ്പത്തുള്ള താരമാണ് അർമാൻഡോ സാദികു. അതോടൊപ്പം അൽബേനിയൻ നാഷണൽ ടീമിനു വേണ്ടി 2012 മുതൽ താരം പന്ത് തട്ടുന്നുണ്ട്. 38 മത്സരങ്ങളിൽ നിന്ന് 12 ഗോളും താരം നേടിയിട്ടുണ്ട്.

32 കാരന്റെ വരവ് മോഹൻ ബഗാൻ തന്നെയാണ് ഈ കാര്യം അറിയിച്ചത്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സും താരത്തിന് പിന്നാലെയുണ്ടായിരുന്നു. ഇതിന് അടിസ്ഥാനമാക്കി പല അഭ്യൂഹങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വന്നിരുന്നു.

https://twitter.com/mohunbagansg/status/1672855589540728833?t=u7R4_6xlfJEx6fcF29fWqg&s=19

അടുത്ത സീസണിൽ മോഹൻ ബഗാനിന്റെ മുന്നേറ്റ നിരയിൽ ദിമിത്രി പെട്രാറ്റോസിനും ജേസൺ കമ്മിംഗ്സിനും ഒപ്പം അർമാൻഡോ സാദികു കൂടി എത്തുമ്പോൾ അടുത്ത സീസണിൽ മോഹൻ ബഗാനിന്റെ മുന്നേറ്റ നിരയെ തടയാൻ ഏതൊരു ഐഎസ്എൽ ക്ലബ്ബും വെള്ളം കുടിക്കും. ഇതിന്റെകൂടെ സഹൽ അബ്ദുൽ സമദും മോഹൻ ബഗാനിലെത്തിയാൽ തീരുമാനമായി.

ജീക്സൺ വമ്പൻ ഓഫർ; കൈവിട്ടുകളയുമോ താരത്തെ ബ്ലാസ്റ്റേഴ്സ്….

ബ്ലാസ്റ്റേഴ്സിൽ നിന്നും പോയി ബെഞ്ചിലിരുന്ന് മടുത്തു? പ്യൂട്ടിയക്ക് തിരിച്ചുവരണം..