in ,

എംഎസ് ധോണി ചെന്നൈയിലെത്തി?; വമ്പൻ പ്രൊമോഷൻ വീഡിയോയുമായി ചെന്നൈ സൂപ്പർ കിങ്‌സ്… വീഡിയോ കാണാം…

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസൺ ഭാഗമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി ചൊവ്വാഴ്ച ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വാഡിനൊപ്പം ചേർന്നു. വിക്കെറ്റ് കീപ്പറായ ധോണി അടുത്ത ദിവസങ്ങൾ തന്നെ മറ്റു താരങ്ങൾക്കൊപ്പം പരിശീലനം ആരംഭിക്കും.

താരം ടീമിനൊപ്പം ചേർന്നതിനെ തുടർന്നുള്ള ചെന്നൈ സൂപ്പർ കിങ്‌സ് സോഷ്യൽ മീഡിയയിൽ ഇറക്കിയ പ്രൊമോഷൻ വീഡിയോ നിലവിൽ സാമൂഹ്യം മാധ്യമങ്ങളിൽ ഇതോടകം വളരെയധികം വൈറലായിട്ടുണ്ട്.

ദളപതി വിജയ് നായകനായ തമിഴ് സിനിമയായ ലിയോയുടെ റഫറൻസുമായുള്ള വീഡിയോയാണ് ചെന്നൈ പ്രൊമോഷൻ വീഡിയോയായി ഇറക്കിയിട്ടുള്ളത്. പ്രൊമോഷൻ വീഡിയോയുടെ ലിങ്കിതാ…

ചെന്നൈ സൂപ്പർ കിങ്‌സിനെ അഞ്ച് തവണ കിരീടം നേടി കൊടുത്ത ക്യാപ്റ്റനാണ് എംഎസ് ധോണി. ഈ സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ മാർച്ച്‌ 22ന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. തുടർച്ചയായ കിരീടം ലക്ഷ്യംവെച്ചുകൊണ്ടാണ് തലയും പിള്ളേരും പുതിയ സീസൺനായി ഇറങ്ങുന്നത്.

കൊച്ചിയിൽ വന്നു തീർക്കാനാവില്ല,  ബ്ലാസ്റ്റേഴ്‌സ് തോൽക്കുന്നതിന്റെ കാരണങ്ങൾ ഇതാണ്..

ജീക്സൺ മോഹൻ ബഗാനിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ.