in ,

CryCry LOVELOVE LOLLOL AngryAngry OMGOMG

കൊച്ചിയിൽ വന്നു തീർക്കാനാവില്ല,  ബ്ലാസ്റ്റേഴ്‌സ് തോൽക്കുന്നതിന്റെ കാരണങ്ങൾ ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ മോശം ഫോമിലാണ് തങ്ങളുടെ ഐഎസ്എല്ലിലെ പ്രകടനം തുടരുന്നത്. ഐഎസ്എലിന്റെ ആദ്യപകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനുശേഷം ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ വീണുപോവുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ മോശം ഫോമിലാണ് തങ്ങളുടെ ഐഎസ്എല്ലിലെ പ്രകടനം തുടരുന്നത്. ഐഎസ്എലിന്റെ ആദ്യപകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനുശേഷം ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ വീണുപോവുന്നത്.

ഇതുവരെയും സീസണിൽ നടന്ന മത്സരങ്ങളിലേക്ക് നോക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പിഴക്കുന്നത് എവേ മത്സരങ്ങളാണെന്ന് പറയേണ്ടി വരും. കാരണം ഇതുവരെ കളിച്ച ഒൻപത് മത്സരങ്ങളിൽ 6 വിജയവും രണ്ട് സമനിലയും സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ്  2024 ൽ നടന്ന ഹോം മത്സരത്തിലാണ് പഞ്ചാബിനോട് സീസണിലെ ആദ്യ ഹോം തോൽവി വഴങ്ങുന്നത്.

2024ൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചതിൽ ഒരു മത്സരം ഒഴികെ ബാക്കിയെല്ലാം മത്സരങ്ങളും പരാജയമാണ് ലഭിച്ചത്. ഹോം സ്റ്റേഡിയത്തിൽ സീസണിൽ ഒരു തോൽവി മാത്രമാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയതെങ്കിൽ എവേ സ്റ്റേഡിയത്തിൽ കളിച്ച എട്ടുമത്സരങ്ങളിൽ അഞ്ചു മത്സരങ്ങളും പരാജയപ്പെട്ടു, ഇതിൽ തുടർച്ചയായ മൂന്ന് എവേ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്  കഴിഞ്ഞ മത്സരങ്ങളിലാണ്.

കൊച്ചിയിലെ ഹോം സ്റ്റേഡിയം മികച്ച പ്രതീക്ഷകൾ നൽകുന്നുണ്ടെങ്കിലും എവേ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പിഴക്കുന്നത് ടീമിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.  എവേ മത്സരങ്ങൾ മാത്രമല്ല തുടർച്ചയായ പരിക്കുകൾക്കിടയിലും 2024ൽ കളിച്ച മത്സരങ്ങളിൽ ഒന്നിലൊഴികെ ബാക്കി എല്ലാ മത്സരങ്ങൾ തുടർച്ചയായി പരാജയമാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.

മലയാളി ഗോൾ കീപ്പറെ റാഞ്ചി ഐ എസ് എൽ വമ്പന്മാർ

എംഎസ് ധോണി ചെന്നൈയിലെത്തി🔥; വമ്പൻ പ്രൊമോഷൻ വീഡിയോയുമായി ചെന്നൈ സൂപ്പർ കിങ്‌സ്… വീഡിയോ കാണാം…