in ,

LOLLOL LOVELOVE OMGOMG

മലയാളി ഗോൾ കീപ്പറെ റാഞ്ചി ഐ എസ് എൽ വമ്പന്മാർ

നിലവിൽ മുംബൈ സിറ്റിയുടെ പ്രധാന കീപ്പറായ ഫുർബ ടെംപ ലാചെമ്പ ഐഎസ്എല്ലിൽ ഏറ്റവുമധികം ക്ലീൻഷീറ്റ് നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. അതുകൊണ്ടു തന്നെ താരത്തെ മറികടന്ന് ഒന്നാം നമ്പറാകാൻ രഹനേഷിന് കഴിയുമോയെന്ന് കണ്ടറിയണം. എന്തായാലും ഐഎസ്എല്ലിലെ ഏറ്റവും മികച്ച രണ്ടു ഗോൾകീപ്പർമാർ അടുത്ത സീസണിൽ മുംബൈയുടെ തട്ടകത്തിൽ ഉണ്ടാകുമെന്നാണ് കരുതേണ്ടത്.

കേരള ബ്ലാസ്റ്റേഴ്‌സ് അടക്കം ഐ എസ് എലിലെ നിരവധി ക്ലബ്ബുകളുടെ ഗോൾ വല കാത്ത ടിപി രഹനേഷ് ഇനി മുംബൈ സിറ്റി എഫ്സിയിൽ.ഐ എസ് എലിൽ മികച്ച ട്രാക്ക് റെക്കോർടുള്ള ഗോളിയാണ് രഹനേഷ്.

നിലവിൽ ജംഷാദ്പൂർ എഫ്സിയുടെ താരമായിരുന്ന രഹനേഷ് അവർക്ക് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനമാണ് താരം നടത്തുന്നത്.

മുപ്പത്തിയൊന്നുകാരനായ രഹനേഷ് ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിൽ ഏറ്റവുമധികം ക്ലീൻഷീറ്റുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിലുണ്ട്. അഞ്ചു ക്ലീൻ ഷീറ്റുകളുമായി ലിസ്റ്റിൽ ആറാം സ്ഥാനത്താണ് കോഴിക്കോട് സ്വദേശിയായ താരമുള്ളത്. ജംഷഡ്‌പൂർ ഈ സീസണിൽ അത്ര മികച്ച പ്രകടനമല്ല നടത്തുന്നതെങ്കിലും രഹനേഷിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുന്നതാണ്.

നിലവിൽ മുംബൈ സിറ്റിയുടെ പ്രധാന കീപ്പറായ ഫുർബ ടെംപ ലാചെമ്പ ഐഎസ്എല്ലിൽ ഏറ്റവുമധികം ക്ലീൻഷീറ്റ് നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. അതുകൊണ്ടു തന്നെ താരത്തെ മറികടന്ന് ഒന്നാം നമ്പറാകാൻ രഹനേഷിന് കഴിയുമോയെന്ന് കണ്ടറിയണം. എന്തായാലും ഐഎസ്എല്ലിലെ ഏറ്റവും മികച്ച രണ്ടു ഗോൾകീപ്പർമാർ അടുത്ത സീസണിൽ മുംബൈയുടെ തട്ടകത്തിൽ ഉണ്ടാകുമെന്നാണ് കരുതേണ്ടത്.

ഷീൽഡ് കപ്പ്‌ നേടാൻ ബ്ലാസ്റ്റേഴ്‌സിന് ഇനിയും സാധ്യതകൾ🔥; പക്ഷെ ഈ അഞ്ച് കാര്യങ്ങൾ നടക്കണം….

കൊച്ചിയിൽ വന്നു തീർക്കാനാവില്ല,  ബ്ലാസ്റ്റേഴ്‌സ് തോൽക്കുന്നതിന്റെ കാരണങ്ങൾ ഇതാണ്..