in , , ,

OMGOMG

ഷീൽഡ് കപ്പ്‌ നേടാൻ ബ്ലാസ്റ്റേഴ്‌സിന് ഇനിയും സാധ്യതകൾ🔥; പക്ഷെ ഈ അഞ്ച് കാര്യങ്ങൾ നടക്കണം….

നിലവിൽ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ചോദിക്കുന്ന ചോദ്യമാണ് ഈ സീസണിൽ ഇനി കേരള ബ്ലാസ്റ്റേഴ്‌സിന് ഷീൽഡ് കപ്പ് സ്വന്തമാക്കാൻ കഴിയുമോയെന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലും തോറ്റ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകൾ വളരെയധികം കുറവാണെന്ന് നമ്മൾക്കറിയാം.

എന്നാൽ പോലും മറ്റു ടീമുകളുടെ പ്രകടനത്തെ വിലയിരുത്തി ബ്ലാസ്റ്റേഴ്സിന് ഇനിയും ഷീൽഡ് കപ്പ് സ്വന്തമാക്കാൻ ചെറിയൊരു സാധ്യതയുണ്ട്. ഇതിൽ ഏറ്റവും പ്രധാനം, വരാൻ പോവുന്ന എല്ലാ മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സ് ജയിക്കണമെന്നതാണ്.

ഇതിന് പുറമെ വരാൻ പോവുന്ന മത്സരങ്ങൾ നിന്ന് മുംബൈ സിറ്റി ആറ് പോയിന്റും, ഒഡിഷ എഫ്സി ഏകദേശം നാല് പോയിന്റും, എഫ്സി ഗോവ മൂന്ന് പോയിന്റും നഷ്ടപ്പെടുത്തണം.

അതോടൊപ്പം മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് തോൽക്കുകയും പിന്നീട് നാല് പോയിന്റ് നഷ്ടപ്പെടുത്തുക്കയും ചെയ്താൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് ഇനി ഷീൽഡ് കപ്പ്‌ നേടാൻ സാധിക്കുകയുള്ളു.

ബ്ലാസ്റ്റേഴ്‌സ് ഏഷ്യയിലെ മികച്ച ക്ലബ്‌ ടീമിന്റെ ഇതിഹാസമായി മാറാൻ ആഗ്രഹം എന്ന് മിലോസ്

മലയാളി ഗോൾ കീപ്പറെ റാഞ്ചി ഐ എസ് എൽ വമ്പന്മാർ