in , ,

CryCry OMGOMG AngryAngry LOLLOL LOVELOVE

മുകേഷ് ഔട്ട്‌; ചെന്നൈ സൂപ്പർ കിങ്സിന് വൻ തിരിച്ചടി

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തിയ കണ്ടുപിടുത്തമാണ് ലെഫ്റ്റ് ഹാൻഡ് ബൗളർ മുകേഷ് ചൗധരി. 13 മത്സരങ്ങൾ കളിച്ച താരം 16 വിക്കറ്റുകളാണ് കഴിഞ്ഞ തവണ ചെന്നൈയ്ക്ക് വേണ്ടി വീഴ്ത്തിയത്.

ഐപിഎൽ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിന് വൻ തിരിച്ചടി. കഴിഞ്ഞ സീസണിൽ ചെന്നൈ നിരയിൽ തിളങ്ങിയ മുകേഷ് ചൗധരിയുടെ പരിക്കാണ് മുൻ ചാമ്പ്യൻമാരെ ആശങ്കയിലാഴ്ത്തുന്നത്.

പരിക്കേറ്റ മുകേഷ് ചൗധരിയ്ക്ക് ഈ സീസൺ നഷ്ടമാവുമെന്നുറപ്പാണ്. താരത്തിന് ഈ സീസണിൽ കളിക്കാനാവുമെന്ന പ്രതീക്ഷയില്ലെന്ന് സിഎസ്കെ സിഇഒ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തിയ കണ്ടുപിടുത്തമാണ് ലെഫ്റ്റ് ഹാൻഡ് ബൗളർ മുകേഷ് ചൗധരി. 13 മത്സരങ്ങൾ കളിച്ച താരം 16 വിക്കറ്റുകളാണ് കഴിഞ്ഞ തവണ ചെന്നൈയ്ക്ക് വേണ്ടി വീഴ്ത്തിയത്.

അരങ്ങേറ്റ സീസൺ ആയതിനാൽ കഴിഞ്ഞ തവണ താരത്തിൽ നിന്നും ചില പിഴവുകൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണ നായകൻ ധോണിയ്ക്ക് കീഴിൽ മികച്ച താരമായിരുന്നു ഉയരുമെന്ന് ആരാധകർ പ്രതീക്ഷിക്കവെയാണ് താരത്തിന് ഈ സീസൺ നഷ്ടമാകുമെന്ന റിപ്പോർട്ടുകൾ വരുന്നത്.

കഴിഞ്ഞ സീസണിൽ ചെന്നൈ നിരയിൽ ദീപക് ചഹാർ പരിക്ക് കാരണം കളിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ദീപക് ചഹാർ ഇത്തവണ പരിക്ക് മാറി തിരിച്ചെത്തിയപ്പോൾ ചെന്നൈ നിരയിൽ ദീപക്- മുകേഷ് സഖ്യം ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ മുകേഷിന്റെ പരിക്ക് ആരാധകരുടെ ആ ആഗ്രഹങ്ങളും അവസാനിപ്പിക്കാൻ കാരണമായി.

കിടിലൻ നീക്കം; രണ്ട് പ്രതിരോധതാരങ്ങളെ ടീമിലെത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ പരിശീലകനെ സ്വന്തമാക്കി എഫ്സി ഗോവ