in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ പരിശീലകനെ സ്വന്തമാക്കി എഫ്സി ഗോവ

ഹൈദരാബാദ് എഫ്സിയുടെ പരിശീലകൻ മനോലോ മാർകസിനെ സ്വന്തമാക്കി എഫ്സി ഗോവ. ചുരുങ്ങിയ കാലയളവിൽ തന്നെ ഇന്ത്യൻ ഫുട്ബോളിൽ തന്റെതായ പേരുണ്ടാക്കിയ മനോലോ മർകസ് എന്ന പരിശീലകനെ ഒരു വർഷത്തെ കരാറിലാണ് നിലവിൽ എഫ്സി ഗോവ സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ദി ബ്രിഡ്ജ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൂപ്പർ കപ്പിന് ശേഷം മനോലോ എഫ്സി ഗോവയുടെ പരിശീലകസ്ഥാനത്തേക്ക് എത്തും. മനോലോയെ സ്വന്തമാക്കിയ കാര്യം സൂപ്പർ കപ്പിന് ശേഷം മാത്രമായിരിക്കും എഫ്സി ഗോവ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു.

2020 ൽ ഹൈദരാബാദ് എഫ്സിയിലൂടെയാണ് മനോലോ ഇന്ത്യൻ ഫുട്ബോളിലേക്ക് വരുന്നത്. തുടക്ക സീസണിൽ തന്നെ മനോലോയുടെ കളി തന്ത്രങ്ങൾ ഇന്ത്യൻ ആരാധകർക്കിടയിൽ ശ്രദ്ധനേടി.

2021-22 സീസണിൽ ഹൈദരാബാദിനെ കിരീടം ചൂടിക്കാനും മനോലോയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ടീമിനെ എത്തിച്ചതും മനോലോയുടെ മിടുക്കാണ്.

ഇന്ത്യൻ ഫുട്ബോളിൽ ആകാശ് മിശ്ര, യാസിർ, നിഖിൽ പൂജാരി എന്നീ താരങ്ങളെ ഉയർത്തിക്കൊണ്ട് വന്നതും മനോലോയുടെ മിടുക്കാണ്. മനോലോ ഗോവയിലേക്ക് പോകുമ്പോൾ ഹൈദ്രബാദിലെ ഒരുപിടി താരങ്ങളും ഗോവയിലെക്കെത്തുമെന്ന് ഉറപ്പാണ്.

മുകേഷ് ഔട്ട്‌; ചെന്നൈ സൂപ്പർ കിങ്സിന് വൻ തിരിച്ചടി

ബിസിസിഐയ്ക്ക് പുനർചിന്ത; സഞ്ജു ലോകകപ്പിന്റെ ഭാഗമായേക്കും; വഴിതെളിയുന്നതിന് രണ്ട് കാരണങ്ങൾ