in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബിസിസിഐയ്ക്ക് പുനർചിന്ത; സഞ്ജു ലോകകപ്പിന്റെ ഭാഗമായേക്കും; വഴിതെളിയുന്നതിന് രണ്ട് കാരണങ്ങൾ

സഞ്ജുവിനെ എകദിനലോകകപ്പിന്റെ ഭാഗമാക്കുവാൻ ബിസിസിഐ പദ്ധതികൾ ഉണ്ടായിരുന്നില്ല. എന്നാൽ നിലവിലെ സാഹചര്യം അനുസരിച്ച് സഞ്ജുവിനെ പറ്റിയും ബിസിസിഐ ആലോചിച്ച് തുടങ്ങിയിരിക്കുകയാണ്.

മലയാളി താരം സഞ്ജു സാംസണെ സ്നേഹിക്കുന്നവർക്ക് സന്തോഷം നൽകുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന എകദിന ലോകകപ്പിൽ മലയാളി താരം സഞ്ജുവിനെ ഉൾപ്പെടുത്താനുള്ള തീരുമാനങ്ങളിലേക്ക് ബിസിസിഐ കടക്കുന്നു എന്നുള്ളതാണ് ആ സന്തോഷവാർത്ത.

നേരത്തെ സഞ്ജുവിനെ എകദിനലോകകപ്പിന്റെ ഭാഗമാക്കുവാൻ ബിസിസിഐ പദ്ധതികൾ ഉണ്ടായിരുന്നില്ല. എന്നാൽ നിലവിലെ സാഹചര്യം അനുസരിച്ച് സഞ്ജുവിനെ പറ്റിയും ബിസിസിഐ ആലോചിച്ച് തുടങ്ങിയിരിക്കുകയാണ്.

ശ്രേയസ് അയ്യർ, റിഷാബ്‍ പന്ത് എന്നിവരുടെ പരിക്കും ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരുടെ മോശം ഫോമുമാണ് സഞ്ജുവിലേക്ക് ബിസിസിഐയുടെ കണ്ണുകൾ വീണ്ടും പതിയാൻ കാരണം.

പരിക്കേറ്റ റിഷാബ്‍ പന്ത് ഏകദിനലോകകപ്പിൽ ഉണ്ടാവില്ല എന്നത് ഉറപ്പാണ്. ശ്രേയസ് അയ്യരുടെ കാര്യവും ഏറെക്കുറെ സംശയമാണ്. അയ്യരിന് പകരക്കാനാവുമെന്ന് കരുതിയ സൂര്യകുമാർ യാദവും ഇപ്പോൾ മോശം ഫോമിലാണ്. കൂടാതെ ഇടയ്ക്കൊരു ഡബിൾ സെഞ്ച്വറി നേടിയതൊഴിച്ചാൽ ഇഷാൻ കിഷനും അത്ര നല്ല ഫോമിലല്ല. ഇത്തരത്തിൽ മധ്യനിര ബാറ്റർമാരുടെയും വിക്കറ്റ് കീപ്പർമാരുടെയും പരിക്കും മോശം ഫോമുമാണ് ബിസിസി ഐയ്ക്ക് മുന്നിൽ സഞ്ജുവിനെ വാതിൽ തുറക്കാൻ കാരണം.

ഏകദിനത്തിൽ അവസരം ലഭിച്ചപ്പോഴെല്ലാം നല്ല പ്രകടനം കാഴ്ച വെച്ച സഞ്ജുവിനെ എകദിന ലോകകപ്പിൽ ഭാഗമാക്കാൻ ബിസിസിഐയ്ക്ക് പദ്ധതികളുണ്ട്. വർഷങ്ങളായി ഐസിസി കിരീടമില്ലാത്ത ഇന്ത്യയ്ക്ക് ഈ വർഷം സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് ഒരു അഭിമാനപോരാട്ടം കൂടിയാണ്. അതിനാൽ മോശം ഫോമിലുള്ളവർക്ക് വീണ്ടും അവസരം നൽകാതെ ബിസിസിഐ സഞ്ജുവിനെ പരിഗണിച്ചേക്കും.

ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ പരിശീലകനെ സ്വന്തമാക്കി എഫ്സി ഗോവ

കേരളത്തിൽ നിന്ന് മറ്റൊരു ക്ലബ് കൂടി ഐ ലീഗ് കളിക്കാൻ ഒരുങ്ങുന്നു.?