കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നേരിട്ട ഏറ്റവും വലിയ പ്രശ്നമായിരുന്നു പ്രതിരോധനിരയിൽ കൃത്യമായ താരങ്ങൾ ഇല്ലാതിരുന്നത്. റൈറ്റ് ബാക്ക് പൊസിഷനിൽ സന്ദീപ് സിംഗിന് പകരം മികച്ചൊരു താരത്തെ കണ്ടെത്താനാവാത്തതും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മികച്ച താരങ്ങൾ ഇല്ലാത്തതും സെന്റർ ബാക്ക് റോളിൽ ഹോർമിപാമിന് ബാക്ക് അപ്പ് ആയി ഒരു ഇന്ത്യൻ സിബി ഇല്ലാത്തതുമെല്ലാം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേരിട്ട പ്രശ്നങ്ങളായിരിന്നു.
കഴിഞ്ഞ സീസണിലെ ഈ പോരായ്മ മറികടക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേരത്തേ ഒരുക്കങ്ങൾ ആരംഭിച്ചു എന്നാണ് സൂചനകൾ. ഇതിനോടകം തന്നെ രണ്ട് ഇന്ത്യൻ പ്രതിരോധ താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെയ്ക്കുന്ന ആ രണ്ട് പ്രതിരോധതാരങ്ങൾ ആരാണെന്ന് നോക്കാം.
എഫ്സി ഗോവയുടെ ഐബാൻ ഡോഹ്ലിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്ന ആദ്യതാരം. 27 കാരനായ താരം സെന്റർ ബാക്ക് പൊസിഷനിലും വിംഗ് ബാക്ക് പൊസിഷനിലും കളിക്കാൻ കെൽപ്പുള്ള താരമാണ്. 2019 മുതൽ ഗോവയുടെ താരമാണ് ഐബാൻ.
ഒഡീഷയുടെ നരേന്ദ്ര ഗലോട്ടാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്ന മറ്റൊരു താരം. വിംഗ് ബാക്ക്, സെന്റർ ബാക്ക് പൊസിഷനിൽ കളിക്കാൻ കെൽപ്പുള്ള താരമാണ് ഗെലോട്ട്. നല്ലൊരു പ്ലെയിങ് ടൈം വാഗ്ദാനം ചെയ്‌താൽ താരത്തെ ബ്ലാസ്റ്റേഴ്‌സിന് ചിലപ്പോൾ സ്വന്തമാക്കാനാകും.
ഈ രണ്ട് താരങ്ങളെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നിലവിൽ പദ്ധതിയിടുന്നത്. കഴിഞ്ഞ സീസണിലും ഈ താരങ്ങളെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ അന്ന് നടക്കാതെ പോയാ ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ നേരത്തേ നടത്തുന്നത്.