in ,

ത്രില്ലർ പോരാട്ടം?ഷീൽഡ് ട്രോഫി പിള്ളേർ തൂക്കിയിട്ടുണ്ട്? ഞങ്ങളെ തോല്പിക്കാൻ ഇവിടെ ആരുമില്ലേ??

ഇന്ത്യൻ സൂപ്പർ ലീഗിലെ തീപാറിയ കിടിലൻ പോരാട്ടത്തിൽ എഫ്സി ഗോവയെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്സി ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഷീൽഡ് ട്രോഫി സ്വന്തമാക്കി.

ഇന്ത്യൻ സൂപ്പർ ലീഗിലെ തീപാറിയ കിടിലൻ പോരാട്ടത്തിൽ എഫ്സി ഗോവയെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്സി ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഷീൽഡ് ട്രോഫി സ്വന്തമാക്കി.

ഏറെ ആവേശത്തോടെ ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിൽ തുടങ്ങിയ മത്സരത്തിൽ തുടക്കത്തിൽ 5-മിനിറ്റിൽ ഗോൾ നേടി സൂപ്പർ താരം നോഹ് സദോ ഗോവക്ക് ലീഡ് സമ്മാനിച്ചു.

എന്നാൽ 18-മിനിറ്റിൽ ഗ്രേഗ് സ്റ്റുവർട് മുംബൈ സിറ്റിയുടെ സമനില ഗോൾ കണ്ടെത്തി. 40-മിനിറ്റിൽ ഡയസിലൂടെ ഗോൾ നേടി മുംബൈ സിറ്റി ലീഡ് നേടിയെങ്കിലും 42-മിനിറ്റിൽ ബ്രാൻഡൻ ഫെർണാണ്ടസിലൂടെ എഫ്സി ഗോവ സമനില ഗോൾ നേടി. എന്നാൽ 44-മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ ഗ്രേഗ് സ്റ്റുവർട് ആദ്യ പകുതി 2-3ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ 71, 77 മിനിറ്റുകളിൽ എഫ്സി ഗോവയുടെ വലയിലേക്ക് മുംബൈ സിറ്റി എഫ്സി ഗോൾ നേടി വിജയമുറപ്പിച്ചു. 84-മിനിറ്റിൽ ഗോൾ നേടി മത്സരത്തിലേക്ക് തിരിച്ചുവരാൻ ഗോവ എഫ്സി ശ്രമിച്ചെങ്കിലും 3-5 സ്കോറിനു കളിയാവസാനിച്ചു.

മത്സരം വിജയിച്ചതോടെ സീസണിൽ തോൽവിയറിയാതെ കുതിക്കുന്ന മുംബൈ സിറ്റി 46പോയന്റ് നേടി ഷീൽഡ് ട്രോഫി സ്വന്തമാക്കി. പ്ലേഓഫ് സ്ഥാനത്തിനു വേണ്ടി കാത്തിരിക്കുന്ന നിലവിൽ അഞ്ചാം സ്ഥാനത്തുള്ള എഫ്സി ഗോവക്ക് തിരിച്ചടി നൽകുന്നതാണ് ഈ തോൽവി.

ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിന് അൽപ്പം ‘സ്‌പൈസി’ കൂടുതലാണെന്ന് കൊച്ചിയിൽ നിന്നും മനസ്സിലായെന്ന് ബാംഗ്ലൂരു എഫ്സി പരിശീലകൻ..

പ്ലേഓഫ് കാത്തിരിപ്പ് നീളുന്നു.. ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ബാംഗ്ലൂരു എഫ്സി മുന്നോട്ട്?