മുംബൈ ഇന്ത്യൻസ് രോഹിത് ശർമയെ നായക സ്ഥാനത്ത് നിന്നും നീക്കി പകരം ഹർദിക് പാണ്ട്യയെ പുതിയ നായകനാക്കി പ്രഖ്യാപിച്ചത് ആരാധാകർക്കിടയിൽ മാത്രമല്ല, മുംബൈ ക്യാമ്പിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഹർദിക്കിനെ നായകനാക്കിയതും ഹർദിക്കിന്റെ മോശം ക്യാപ്റ്റൻസിയും മുംബൈ ഡ്രസിങ് റൂമിൽ വിള്ളലുകൾക്ക് കാരണമായിട്ടുണ്ട്.
ഇപ്പോഴിതാ ഹർദിക്കിനെ നായകത്വത്തിൽ മുൻ നായകൻ രോഹിത് ശർമ്മ സന്തുഷ്ടനല്ല എന്ന വാർത്തകൾ പുറത്ത് വരികയാണ്. പേര് വെളിപ്പെടുത്താത്ത മുംബൈ ഇന്ത്യൻസ് താരത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ന്യൂസ് 24 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹർദിക്കിനെ ക്യാപ്റ്റൻസിയിൽ രോഹിത് ശർമ്മ സന്തുഷ്ടനല്ല, കളിക്കളത്തിൽ തിരുമാനമെടുക്കാൻ ഇരുവരും വാദങ്ങൾ ഉന്നയിക്കുന്നത് മുംബൈ ഡ്രസിങ് റൂമിനെ മോശം അന്തരീക്ഷത്തിലേക്കെത്തിച്ചെന്നും പേര് വെളിപ്പെടുത്താത്ത മുംബൈ താരത്തെ ഉദ്ധരിച്ച് ന്യൂസ് 24 റിപ്പോർട്ട് ചെയ്യുന്നു.
ഹർദിക്കിനെ കൂടാതെ മറ്റൊരു മുംബൈ താരം ജസ്പ്രീത് ബുമ്രയും ഹർദിക്കിനെ നായകത്വത്തിൽ ഹാപ്പിയല്ലെന്നാണ് റിപോർട്ടുകൾ.
അടുത്ത വർഷം മെഗാ ലേലം നടക്കാനിരിക്കെ ഇരുവരും മുംബൈ വിടുമെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.