അവസാന മത്സരത്തിൽ കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരെ പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയിൽ മുന്നിലെത്താനുള്ള ബ്ലാസ്റ്റേഴ്സിന്റെ അവസരങ്ങൾ നഷ്ടമായിരിക്കുകയാണ്. ഇനി ലീഗിൽ ബ്ലാസ്റ്റേഴ്സിന് ആകെ അവേശിഷിക്കുന്നത് രണ്ട് മത്സരങ്ങളാണ്. ഈ രണ്ട് മത്സരങ്ങളിലും വിജയിച്ചാലും നിലവിലെ പോയിന്റ് പട്ടികയിലെ സ്ഥാനമായ അഞ്ചാം സ്ഥാനത്ത് നിന്ന് ബ്ലാസ്റ്റേഴ്സിന് മുകളിൽ കയറാനുള്ള സാധ്യതയില്ല.
പോയിന്റ് പട്ടികയിൽ ഇനി ചലനമുണ്ടാക്കാനാവില്ല എന്ന് മനസ്സിലാക്കിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ ബി വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. പ്ലേ ഓഫിന് മുമ്പുള്ള ഈ രണ്ട് മത്സരങ്ങളിലും ടീമിന്റെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാനാണ് ആശാന്റെ തീരുമാനം.
ടീമിലെ വിദേശ താരങ്ങളായ ദിമി, ലെസ്‌കോവിച്ച്, ഫെഡോർ എന്നിവർ ടീമിനൊപ്പം അടുത്ത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഉണ്ടാവില്ലെന്ന് ആശാൻ വ്യക്തമാക്കിയിരിക്കുകയാണ്. കൂടാതെ വിദേശ താരങ്ങളൊന്നും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത രണ്ട് മത്സരങ്ങളിൽ ഉണ്ടാവില്ല.
ഇന്ത്യൻ താരങ്ങളെ അണിനിർത്തിയാകും ബ്ലാസ്റ്റേഴ്‌സ് ഇനിയുള്ള രണ്ട് മത്സരങ്ങളും കളിക്കുക. ഹൈദരബാദ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളോടാണ് ഇനി ബ്ലാസ്റ്റേഴ്സിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം.
പ്രധാന താരങ്ങൾ ഇനിയുള്ള രണ്ട് മത്സരം കളിച്ച് പരിക്ക് പറ്റാതിരിക്കാനോ, സസ്‌പെൻഷൻ വാങ്ങിക്കാതിരിക്കാതിരിക്കാനോ വേണ്ടിയാണ് ആശാന്റെ ഈ പ്ലാൻ ബി.