ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലെ തങ്ങളുടെ 21ആം മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്.
ഇപ്പോളിത ഈ മത്സരത്തിന് മുന്നോടിയായുള്ള ടീമുകളുടെ പത്ര സമ്മേളനം ചാർട് ചെയ്തിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ന് വൈകുന്നേരം 3:45നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പത്രം സമ്മേളനം നടക്കുക.
ബ്ലാസ്റ്റേഴ്‌സിനായി പരിശീലകൻ ഇവാൻ വുകമനോവിച്ചും ഗോൾ കീപ്പർ ലാറ ശർമ്മയുമായിരിക്കും പത്ര സമ്മേളനത്തിൽ പങ്കെടുക്കുക. മറുഭാഗത്ത് നോർത്ത് ഈസ്റ്റിനായി പരിശീലകൻ ജുവാൻ പെഡ്രോ ബെനാലിയും താരമായ അഷീർ അക്തറുമായിരിക്കും പത്ര സമ്മേളനത്തിൽ പങ്കെടുക്കുക. ഇന്ന് വൈകീട്ട് നാല് മണിക്കാണ് നോർത്ത് ഈസ്റ്റിന്റെ പത്ര സമ്മേളനം ചാർട് ചെയ്തിരിക്കുന്നത്.
NEUFC VS KBFC
— Aswathy (@_inkandball_) April 4, 2024
Pre-Match Press Conference
-Date: 5th April, 3:45 pm
Attendees: Ivan Vukomanovic ( Head Coach), Lara Sharma ( Player )#KBFC
NEUFC – Date: 5th April – Time: 4:00pm
Attendees: Juan Pedro Benali and Asheer Akhtar
ഇവാനാശാനൊപ്പം ലാറ ശർമ്മ വരുന്നത് അടുത്ത മത്സരത്തിൽ ഗോൾ കീപ്പറായി താരം കളിക്കാനിറങ്ങുന്നത് കൊണ്ടാണോ എന്ന് ആരാധകർകിടയിൽ സംശയംമുണ്ട്. എന്തിരുന്നാലും കരഞ്ജിത്ത് പകരം ലാറക്ക് അവസരം കൊടുക്കണമെന്ന് ഒരു കൂട്ടം ആരാധകർക്ക് ആഗ്രഹമുണ്ട്. എന്തിരുന്നാലും അടുത്ത മത്സരത്തിൽ ഇവാനാശാന്റെ പദ്ധതി എന്താണെന്ന് നോക്കി കാണേണ്ട തന്നെയാണ്.