in , , , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

അവസരം ലഭിക്കില്ല; ബ്ലാസ്‌റ്റേഴ്‌സിനെ ഒഴിവാക്കി യുവതാരം എഫ്സി ഗോവയിലേക്ക്

നിലവിൽ ബ്ലാസ്റ്റേഴ്സിൽ ഹോർമിപാം, പ്രീതം എന്നിവർ ഉള്ളതിനാൽ ബ്ലാസ്റ്റേഴ്സിൽ വലിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയില്ലാത്തതിനാലാണ് താരം ബ്ലാസ്റ്റേഴ്സിന്റെ കരാറിനോട് അനുകൂലമായി പ്രതികരിക്കാത്തത് എന്നാണ് വിവരം.

അടുത്ത സീസണ് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച താരമായിരുന്നു മുഹമ്മദ് ഹമ്മദ്. നിലവിൽ ഐ ലീഗ് ക്ലബ് റിയൽ കാശ്മീരിന് വേണ്ടി കളിക്കുന്ന താരത്തെ അടുത്ത സീസണിൽ പ്രതിരോധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ നോട്ടമിട്ടത്.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച താരം ഐഎസ്എൽ ക്ലബായ എഫ്സി ഗോവയുമായി സൈൻ ചെയ്തതായി 90ndstoppage റിപ്പോർട്ട് ചെയ്യുന്നു. ഗോവയുമായി മൾട്ടി ഇയർ കരാറിലാണ് താരം ഒപ്പിട്ടതെന്നും 90ndstoppage റിപ്പോർട്ട് ചെയ്യുന്നു.

26 കാരനായ ഹമ്മദ് റിയൽ കശ്മീരിന്റെ ക്യാപ്ടൻ കൂടിയാണ്. 26 കാരനായ താരം നേരത്തെ ലോൺസ്റ്റാർ കാശ്മീരിന് വേണ്ടിയും കളിച്ചിട്ടുണ്ട്.

നിലവിൽ ബ്ലാസ്റ്റേഴ്സിൽ ഹോർമിപാം, പ്രീതം എന്നിവർ ഉള്ളതിനാൽ ബ്ലാസ്റ്റേഴ്സിൽ വലിയ അവസരങ്ങൾ ലഭിക്കാൻ സാധ്യതയില്ലാത്തതിനാലാണ് താരം ബ്ലാസ്റ്റേഴ്സിന്റെ കരാറിനോട് അനുകൂലമായി പ്രതികരിക്കാത്തത് എന്നാണ് വിവരം.

അതെ സമയം അടുത്ത സീസണ് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ഒരുപിടി മികച്ച യുവതാരങ്ങളെ ലക്ഷ്യമിടുന്നതായും റിപ്പോർട്ടുകളുണ്ട്. അതിലൊരാളായിരുന്നു ഹമ്മദ്.

അതൃപ്തിയും നിരാശയും ഇനി വേണ്ട; ബ്ലാസ്റ്റേഴ്സിന്റെ സ്വപ്‌നം പൂവണിയിക്കാൻ അവനെത്തുന്നു

ഹർദിക്കിന്റെ ക്യാപ്റ്റൻസിയിൽ അവർ രണ്ട് പേരും ഹാപ്പിയല്ല, അവർ ടീം വിടും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുംബൈ ഇന്ത്യൻസ് താരം