in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

അതൃപ്തിയും നിരാശയും ഇനി വേണ്ട; ബ്ലാസ്റ്റേഴ്സിന്റെ സ്വപ്‌നം പൂവണിയിക്കാൻ അവനെത്തുന്നു

ബ്ലാസ്റ്റേഴ്സിന്റെ ഷീൽഡ് സാധ്യതകളിൽ നിന്നും പ്ലേ ഓഫ് യോഗ്യതയിലേക്ക് മാത്രം ചുരുങ്ങാനുള്ള പ്രധാന കാരണം ലൂണയാണ്, ലൂണയുടെ അഭാവമാണ്. പരിക്കേറ്റ് ലൂണ പുറത്തായതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രകടനങ്ങളിൽ ഏറെ താഴെ പോവാൻ കാരണം.

ഐഎസ്എല്ലിന്റെ ആദ്യ ഘട്ടത്തിൽ ഐഎസ്എൽ ഷീൽഡ് സാദ്ധ്യതകൾ ഏറെയുണ്ടായിരുന്നു ടീമായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ്. ആ കേരളാ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ പ്ലേ ഓഫ് യോഗ്യത കൊണ്ട് മാത്രം തൃപ്‍തിപെടേണ്ടി വന്നിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്സിന്റെ ഷീൽഡ് സാധ്യതകളിൽ നിന്നും പ്ലേ ഓഫ് യോഗ്യതയിലേക്ക് മാത്രം ചുരുങ്ങാനുള്ള പ്രധാന കാരണം ലൂണയാണ്, ലൂണയുടെ അഭാവമാണ്. പരിക്കേറ്റ് ലൂണ പുറത്തായതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രകടനങ്ങളിൽ ഏറെ താഴെ പോവാൻ കാരണം.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രകടനം ആരാധകർക്ക് അതൃപ്തിയുളവാക്കുന്നതാണ്. ഈ ടീം കിരീടം നേടുമോ എന്ന കാര്യത്തിൽ പോലും ആരാധകർക്ക് ഉറപ്പില്ല. എന്നാൽ ബ്ലാസ്‌റ്റേഴ്‌സിനെ പ്രതാപത്തിലെത്തിക്കാൻ നായകൻ ലൂണ മടങ്ങിയെത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് തന്നെയാണ് ലൂണയുടെ മടങ്ങിവരവിന് പറ്റിയുള്ള സൂചനകൾ നൽകിയത്. നേരത്തെ ടീമിനോടപ്പം ലൂണ പരിശീലനം ആരംഭിച്ചിരുന്നു. ലൂണയെ പ്ലേ ഓഫ് മത്സരങ്ങൾക്ക് കളത്തിലിറക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ.

ലൂണയെ പ്ലേ ഓഫ് മത്സരങ്ങൾക്ക് തയാറാക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് ഇവാൻ ആശാൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ലൂണ തിരിച്ചെത്തിയാൽ ആരാധകരുടെ ഒരു കിരീടമെന്ന ആഗ്രഹത്തിന് വീണ്ടും കരുത്ത് കൂടും.

highlights: adrian luna , kerala blasters ,

ലൂണ തിരിച്ചെത്തുന്നു മക്കളെ🥵; താരത്തെ രജിസ്റ്റർ ചെയ്യും🔥!! വമ്പൻ അപ്ഡേറ്റ് നൽകി ഇവാനാശാൻ….

അവസരം ലഭിക്കില്ല; ബ്ലാസ്‌റ്റേഴ്‌സിനെ ഒഴിവാക്കി യുവതാരം എഫ്സി ഗോവയിലേക്ക്