in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ലൂണ തിരിച്ചെത്തുന്നു മക്കളെ🥵; താരത്തെ രജിസ്റ്റർ ചെയ്യും🔥!! വമ്പൻ അപ്ഡേറ്റ് നൽകി ഇവാനാശാൻ….

ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്ന താരമാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. പരിക്കേറ്റ താരം നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്.

പ്ലേ ഓഫിന് കേരള ബ്ലാസ്റ്റേഴ്‌സിന് യോഗ്യത ലഭിച്ചത്തോടെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് പ്ലേ ഓഫ്‌ മത്സരത്തിൽ ലൂണ കളിക്കുമോയെന്നത്. ഇപ്പോഴിത ഇതിനെ ബന്ധപ്പെട്ട് ആരാധകർക്കൊരു സന്തോഷക്കരമായ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവൻ വുകമനോവിച്ച്.

ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സര ശേഷം ഏഷ്യാനെറ്റ്‌ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ലൂണ തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇവാനാശാൻ. താരം വരാൻ പോവുന്ന നോർത്ത് ഈസ്റ്റിനെതിരെയും ഹൈദരാബാദിനെതിരെയുമുള്ള ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങളിൽ കളിക്കില്ല.

പക്ഷെ അതിനു ശേഷമുള്ള പ്ലേ ഓഫ്‌ മത്സരത്തിൽ താരം കളിക്കാൻ സാധ്യതയുണ്ടെന്നാണ് ആശാൻ പറഞ്ഞിരിക്കുന്നത്. താരത്തെ പ്ലേ ഓഫ് മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്യുമെന്ന് ഇവാനാശാൻ കൂട്ടിച്ചേർത്തിട്ടുണ്ട്.
എന്തിരുന്നാലും ലൂണയുടെ തിരിച്ചുവരവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെയധികം പ്രതീക്ഷയാണുള്ളത്.

ലൂണ പ്ലേ ഓഫ് കളിക്കും 🔥🔥🔥

അതൃപ്തിയും നിരാശയും ഇനി വേണ്ട; ബ്ലാസ്റ്റേഴ്സിന്റെ സ്വപ്‌നം പൂവണിയിക്കാൻ അവനെത്തുന്നു