ഇടക്കാല പരിശീലകനായി രംഗത്ത് വന്നു ഇടക്കെപ്പോഴോ വിജയ വഴിയിൽ നിന്നും വഴുതി വീണ ബംഗളൂരു എഫ് സി യെ വിജയ വഴിയിലേക്ക് തിരികെ നടത്തിയ മുൻ ഇന്ത്യൻ ഇന്റർ നാഷണൽ താരം നൗഷാദ് മൂസയുമായി ബാംഗ്ളൂരു FC കരാർ പുതുക്കി. മൂന്ന് വർഷത്തേക്ക് കൂടിയാണ് കരാർ നീട്ടിയത്.
കഴിഞ്ഞ സീസണിൽ മൂസ ചുമതലയേറ്റപ്പോൾ BFC യിൽ വന്ന മാറ്റങ്ങൾ പ്രകടം ആയിരുന്നു. നൗഷാദ് മൂസ വന്നതിനു ശേഷം ഒരുപാട് യുവതാരങ്ങൾക്ക് അവസരം ലഭിച്ചു
ചേത്രി അടക്കമുള്ള താരങ്ങൾ ഫോമിലേക്കു വന്നു പോസേഷനിങ് ഫുട്ബോളിൽ നിന്ന് മാറി ഹൈ പ്രഷറും കൌണ്ടർ അറ്റാക്കിങ്ങും ചെയ്ത് കളിക്കുന്ന തലത്തിലേക്ക് മാറി
വരുന്ന സീസണിൽ BFC യുടെ പുതിയ പരിശീലനകനാകുന്ന മാർക്കോ പെസായുവോളിക്ക് കീഴിൽ അസിസ്റ്റന്റ് കോച്ചായി നൗഷാദ് മൂസ മൂന് വർഷത്തെക്ക് കൂടെ ബ്ലൂടസിന് ഒപ്പം ഉണ്ടാകും. സീനിയർ ടീമിന്റെ സഹ പരിശീലകൻ എന്ന ഒരൊറ്റ ചുമതല മാത്രം അല്ല മൂസക്ക് BFCയിൽ.
എഎഫ്‌സി പ്രോ-ലൈസൻസുള്ള പരിശീലകനായ മൂസക്ക് സീനിയർ ടീമിന്റെ സഹ പരിശീലകചുമതലക്ക് പുറമെ. BFC യുടെ റിസർവ് ടീമിന്റെയും യൂത്ത് ടീമുകളുടെയും മേൽനോട്ട ചുമതല കൂടി ഉണ്ടാകും.
BFC കരാർ പുതുക്കിയതിനെ പറ്റി മൂസയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. “മൂന്ന് വർഷം കൂടി ബെംഗളൂരു എഫ്‌സിക്ക് സമർപ്പിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞാൻ ഇവിടെ ചിലവഴിച്ച സമയത്ത്, നിരവധി യുവത്താരങ്ങൾ വളർന്നു വരുന്നത് ഞങ്ങൾ കണ്ടു, കഴിഞ്ഞ വർഷത്തിൽ, പ്രത്യേകിച്ച്, അവരിൽ പലരും സീനിയർ ടീമിന്റെ ഭാഗവുമായി. ഇത് തനിക്ക് ഏറെ സന്തോഷം നൽകുന്നു”