in , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ഐഎസ്എല്ലിലെ പുതിയ കണക്കുകൾ വന്നു; ഒന്നാമനായി ലൂണ, പട്ടികയിൽ ഇടംപിടിച്ച് ജപ്പാനീസ് സാമുറായിയും

ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ച താരങ്ങളുടെ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. പ്രമുഖ സ്പോർട്സ് അനലിസ്റ്റ് മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് സീസണിലിത് വരെ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ച താരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്.

ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ച താരങ്ങളുടെ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. പ്രമുഖ സ്പോർട്സ് അനലിസ്റ്റ് മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് സീസണിലിത് വരെ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ച താരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണയാണ് പട്ടികയിലെ ഒന്നാമൻ. 6 മത്സരങ്ങളിൽ നിന്നും 17 അവസരങ്ങളാണ് ലൂണ സൃഷ്ടിച്ചത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു വിദേശ താരമായ ഡൈസുകി സകായിയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

6 മത്സരങ്ങളിൽ നിന്നും 17 അവസരങ്ങൾ സൃഷ്‌ടിച്ച ലൂണ പട്ടികയിൽ ഒന്നാമനായപ്പോൾ 14 അവസരങ്ങൾ സൃഷ്‌ടിച്ച ഗോവയുടെ റോഡ്രിഗസാണ് പട്ടികയിലെ രണ്ടാമതായി. 11 അവസരങ്ങളുമായി മുംബൈയുടെ ഗ്രെഗ് സ്റ്റീവെർട്ടാണ് മൂന്നാമൻ.

ജംഷദ്പൂരിന്റെ തചികവ ( 11 ), ഗോവയുടെ ബ്രണ്ടൻ ഫെർണാണ്ടസ് (9 ) ചെന്നയിനിന്റെ റാഫേൽ ക്രിവല്ലറോ (9 ),നോർത്ത് ഈസ്റ്റിന്റെ പ്രതിബ് (9 ) അവരുടെ തന്നെ പൽഗുനി (8 ), ബ്ലാസ്റ്റേഴ്സിന്റെ ഡൈസൂകി സകായ് (8 ), മുൻ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് ( 7 ) എന്നിവരാണ് പട്ടികയിലെ ആദ്യ 10 സ്ഥാനക്കാർ.

നായകൻ ലൂണ 6 മത്സരങ്ങളിൽ നിന്നും 17 അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ തന്നെ മറ്റൊരു താരമായ സകായ് 6 മത്സരങ്ങളിൽ നിന്നും 8 അവസരങ്ങൾ സൃഷ്ടിച്ചത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ശുഭപ്രതീക്ഷ നൽകുന്നു.

“ക്ഷമിക്കണം, തെറ്റ് പറ്റിപ്പോയി”🫤; ബ്ലാസ്റ്റേഴ്സ് ആരാധകരോട് ക്ഷമ ചോദിച്ച് സൂപ്പർ താരം രംഗത്ത്…

ബാലൻ ഡിയോറിന് പിന്നാലെ മെസ്സിക്ക് മറ്റൊരു നേട്ടം കൂടി