സമീപകാലത്തായി മെസ്സി ആരാധകർ കടുത്ത നിരാശയിലാണ്. കാരണം മെസ്സിയുടെ പ്രകടനം കളിക്കളത്തിൽ കാണാനാവുന്നില്ല എന്നുള്ളത് തന്നെയാണ് ആരാധകരുടെ നിരാശ. നിലവിൽ ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്ന മെസ്സി പരിക്ക് മൂലം കളത്തിൽ ഇറങ്ങിയിട്ട് നാളുകളേറേയായി.
പരിക്കു മൂലം, മയാമിക്ക് വേണ്ടി അവസാന 24 ദിവസങ്ങളിലായി ആകെ 37 മിനിറ്റ് മാത്രമേ മെസ്സിക്ക് കളിക്കാനായുള്ളൂ. മെസ്സിയുടെ അഭാവത്തിൽ മയാമിക്ക് വിജയിക്കാനാവാത്തതും ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്.
ഇത്തരത്തിലുള്ള നിരാശകൾക്കിടയിൽ ആരാധകർക്ക് അല്പം ആശ്വാസം നൽകുന്ന അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് മയാമി പരിശീലകൻ ടാറ്റ മാർട്ടിനോ. മെസ്സിയുടെ പരിക്കിനെ പറ്റിയുള്ള അപ്ഡേറ്റാണ് പരിശീലകൻ പുറത്തുവിട്ടിരിക്കുന്നത്.
ലയണൽ മെസ്സി മയാമിക്ക് വേണ്ടി അടുത്ത മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്ന സൂചനയാണ് പരിശീലകൻ നൽകുന്നത്. പരിക്കു മൂലം ഒറ്റയ്ക്ക് പരിശീലനം നടത്തുന്ന മെസ്സി വരും ദിവസങ്ങളിൽ സഹതാരങ്ങളുമായി പരിശീലനത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെസ്സിയുടെ ഫിറ്റ്നസിനെ ഞങ്ങൾ നിരന്തരം നിരീക്ഷിക്കുകയാണ്. അദ്ദേഹത്തിന് അടുത്ത മത്സരത്തിൽ കളിക്കാനാകുമെന്ന് കരുതുന്നു. എന്നാൽ മെസ്സിയുടെ കാര്യത്തിൽ റിസ്ക്കുകൾ എടുക്കില്ല എന്ന് പരിശീലകൻ വ്യക്തമാക്കി.
മെസ്സിയുടെ കാര്യത്തിൽ പരിശീലകൻ ചെറിയൊരു സൂചന നൽകുമ്പോൾ അത് മെസ്സി ആരാധകർക്കും സന്തോഷം നൽകുന്നു. ചൊവ്വാഴ്ച ചിക്കാഗോയ്ക്കെതിരെയാണ് മയാമിയുടെ അടുത്ത മത്സരം.