സമീപ കാലത്തായി കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഐഎസ്എൽ പ്രേമികളായും കണ്ണും നട്ടിരിക്കുന്ന വാർത്തയാണ് സൂപ്പർ താരം സഹൽ അബ്ദുൽ സമദിന്റെ ട്രാൻസ്ഫർ. സഹലിനെ മോഹൻ ബഗാൻ സ്വന്തമാക്കി എന്ന വാർത്തകളടക്കം പുറത്ത് വന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ ചില പുതിയ അപ്ഡേറ്റുകൾ കൂടി പുറത്ത് വരികയാണ്.
ആദ്യ ഘട്ടത്തിൽ സഹലിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ, ബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, മുംബൈ സിറ്റി എഫ്സി എന്നിവരായിരുന്നു മുന്നിൽ. ദേശീയ കുപ്പായത്തിലെ സഹലിന്റെ മിന്നും പ്രകടനമാണ് വമ്പന്മാരുടെ കണ്ണുകൾ സഹലിൽ പതിയാൻ കാരണം.
എന്നാൽ സഹൽ ട്രാൻസ്ഫെറിൽ ഇത് വരെ ഒരു നീക്കം പോലും നടന്നിട്ടില്ല എന്നതാണ് അത്ഭുതകരം. അഞ്ച് ടീമുകൾ സഹലിനെ സ്വന്തമാക്കാൻ രംഗത്ത് വന്നെങ്കിലും ഇതുവരെ ആർക്കും നല്ലൊരു ബിഡ് സമർപ്പിക്കാനായിട്ടില്ല.
നല്ല വില ലഭിച്ചാൽ മാത്രമേ സഹലിനെ വിൽക്കുകയുള്ളു എന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ്. 3 കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെടുന്നത്. എന്നാൽ സഹലിനായി ഇത്രയും വലിയ തുക മുടക്കാൻ ആരും തയ്യാറായിട്ടില്ല. ചെന്നെയിനും മുംബൈയും ഇതിനോടകം സഹലിനെ വാങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചിരുന്നു.
നിലവിൽ മോഹൻ ബഗാൻ, ബെംഗളൂരു എഫ്സി എന്നിവരാണ് സഹലിന് വേണ്ടി രംഗത്തുള്ളത്. ഇതിൽ മോഹൻ ബാഗാനാണ് സഹലിനെ വാങ്ങിക്കാൻ കൂടുതൽ താൽപര്യം. എന്നാൽ 3 കോടിക്ക് മുഴുവനായും നല്കുന്നതിന് പകരം ട്രാൻസ്ഫർ തുകയും ലിസ്റ്റൻ കൊളോക്കോയെയും താരമെന്നാണ് ബഗാന്റെ നിലപാട്. എന്നാൽ ഈ തീരുമാനം ബ്ലാസ്റ്റേഴ്‌സ് വേണ്ടെന്ന് വെയ്‌ക്കുകായിരുന്നു.
മുഴുവൻ ട്രാൻഫർ തുക മുടക്കിയാൽ മാത്രമേ സഹലിനെ തരുകയുള്ളു എന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്സിന് മുന്നിൽ തങ്ങളുടെ അവസാന നിലപാട് അറിയിക്കാൻ മോഹൻ ബഗാന് ഇനിയും സമയമുണ്ട്. അതിനാൽ അവസാന നിമിഷത്തിൽ ബഗാൻ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നതനുസരിച്ചായിരുക്കും സഹലിന്റെ ഭാവി.