in

LOVELOVE OMGOMG LOLLOL CryCry

സിനദിൻ സിദാന്റെ അടുത്ത ക്ലബ്ബ് ഏത്? വിചിത്രമായ ഉത്തരം നൽകി സിദാന്റെ മുൻ അസിസ്റ്റന്റ് കോച്ച്…

“അദ്ദേഹം എന്തിനും തയ്യാറാണെന്ന് എനിക്ക് തോന്നുന്നു, ക്ലബ്ബ്‌ തനിക്ക് അനുയോജ്യമാണോ, തനിക്ക് ഇഷ്ടപ്പെടാത്തത് എന്തെങ്കിലുമുണ്ടോ, മത്സരാധിഷ്ഠിതമാണോ എന്നെല്ലാം അദ്ദേഹം തീരുമാനിക്കും, അങ്ങനെ ഒരുപാട് ഘടകങ്ങൾ നോക്കാനുണ്ട്, അദ്ദേഹം പരിശീലിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അദ്ദേഹം സീസണിന്റെ അവസാനത്തിൽ എങ്ങോട്ട് പോകുമെന്ന് നമുക്ക് കണ്ടറിയാം”

zidane

ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവും സൂപ്പർ പരിശീലകനുമായിരുന്ന സിനദിൻ സിദാന്റെ ഭാവിയെ പറ്റി സംസാരിച്ചിരിക്കുകയാണ് സിദാന്റെ അസിസ്റ്റന്റ് പരിശീലകനായിരുന്ന ഡേവിഡ് ബെട്ടോണി, സ്പാനിഷ് മാധ്യമമായ മാർക്കയോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം സിനദിൻ സിദാനെ കുറിച്ച് പറയുന്നത്.

സിദാന്റെ ഭാവിയെ സംബന്ധിച്ച് ഒരു ചോദ്യം നേരിട്ടപ്പോൾ ഡേവിഡ് ബെട്ടോണി നൽകിയ മറുപടി ഇങ്ങനെയാണ് : “എനിക്കറിയില്ല, അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യത്തെ കുറിച്ച് ഞാൻ സംസാരിച്ചിട്ടുമില്ല, സിദാൻ എന്നോട് ഒരു വർഷത്തെ അവധിക്കാലം ചെലവഴിക്കാൻ പോകുകയാണെന്ന് പറഞ്ഞു, സിദാനെ എനിക്ക് നന്നായി അറിയാം, അദ്ദേഹം പുതിയൊരു ജോലി ഏറ്റെടുക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല, “

zidane

“അദ്ദേഹം ഇപ്പോൾ കുടുംബത്തിനൊപ്പമാണ് സമയം ചെലവഴിക്കുന്നത്, പരിശീലക ജോലിയുമായുള്ള ഓഫറുകൾ സിദാൻ ശ്രദ്ദിക്കാൻ തയ്യാറാകുമ്പോൾ ആര് അദ്ദേഹത്തെ സൈൻ ചെയ്യുമെന്ന് നമുക്ക് കാണാം,”

“അദ്ദേഹം എന്തിനും തയ്യാറാണെന്ന് എനിക്ക് തോന്നുന്നു, ക്ലബ്ബ്‌ തനിക്ക് അനുയോജ്യമാണോ, തനിക്ക് ഇഷ്ടപ്പെടാത്തത് എന്തെങ്കിലുമുണ്ടോ, മത്സരാധിഷ്ഠിതമാണോ എന്നെല്ലാം അദ്ദേഹം തീരുമാനിക്കും, അങ്ങനെ ഒരുപാട് ഘടകങ്ങൾ നോക്കാനുണ്ട്, അദ്ദേഹം പരിശീലിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അദ്ദേഹം സീസണിന്റെ അവസാനത്തിൽ എങ്ങോട്ട് പോകുമെന്ന് നമുക്ക് കണ്ടറിയാം.” – എന്നാണ് ഡേവിഡ് ബെട്ടോണി പറഞ്ഞത്.

നിലവിൽ യാതൊരു ടീമിന്റെയും പരിശീലകനല്ലാത്ത സിനദിൻ സിദാൻ കഴിഞ്ഞ സീസൺ കഴിഞ്ഞതോടെയാണ് സാന്റിയാഗോ ബെർണബുവിൽ നിന്ന് പടിയിറങ്ങിയത്, ശേഷം അദ്ദേഹം ഫുട്ബോളിൽ നിന്നും വിശ്രമം എടുത്ത് തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്,

സൂപ്പർ താരങ്ങൾ ഏറെ അണിനിരന്ന റയൽ മാഡ്രിഡിനെ വളരെ മനോഹരമായി കൈകാര്യം ചെയ്ത അനുഭവസമ്പത്ത് സിദാനുണ്ട്, ഹാട്രിക് ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീടങ്ങൾ സാന്റിയാഗോ ബെർണബുവിലെത്തിച്ച സിദാനെ ടീമിലെത്തിക്കാൻ ഏതൊരു യൂറോപ്യൻ ക്ലബ്ബും ആഗ്രഹിച്ചുപോകും,

നിലവിൽ പിസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകളിലേക്കുള്ള ട്രാൻസ്ഫർ വാർത്തകളുമായാണ് സിദാൻ ബന്ധപ്പെട്ടിരിക്കുന്നത്, സിനദിൻ സിദാനെ ടീമിലെത്തിക്കാൻ വേണ്ടി മറ്റു നിരവധി യൂറോപ്യൻ വമ്പൻ ക്ലബ്ബുകൾ രംഗത്തെത്തുമെന്നത് ഏറെ സാധ്യത കൽപ്പിക്കപെടുന്ന ഒന്നാണ്.

ബ്ലാസ്റ്റേഴ്സ് ആരാധകർ ആവേശത്തിൽ, സന്തോഷത്തിന് കാരണം വിജയം മാത്രമല്ല, ഇത് കൂടിയാണ്…

PSG നായകനെ ടീമിലെത്തിക്കാൻ ചെൽസി ശ്രമിച്ചു, വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം