ലയണൽ മെസ്സിക്കും ക്രസ്ത്യാനോ റൊണാൾഡോക്കും പിന്നാല്ലെ ലോക ഫുട്‍ബോളിലെ മറ്റൊരു ഇതിഹാസവും സൗദി ലീഗിലേക്ക് സാക്ഷാൽ നെയ്മർ ജൂനിയർ.സൗദി ക്ലബ് അൽ ഹിലാലാണ് നെയ്മറെ സ്വന്തമാക്കുന്നത്.
ബ്രസീലിന്റെ സുൽത്താനായി ഫുട്‍ബോൾ ലോകത്തിൽ അറിയപ്പെടുന്ന നെയ്മരുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഫ്രഞ്ച് ക്ലബ് പിഎസ്ജി യിലേക്കുള്ള റെക്കോർഡ് ട്രാൻസ്ഫർ.
ആറു വർഷത്തെ പിഎസ്ജി ജീവിതത്തിൽ കൂടുതൽ സമയവും താരം പരിക്ക് മൂലം പുറത്തായിരുന്നു.2020 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ക്ലബ്ബിനെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ നിർണായക്ക പങ്കു വഹിച്ച താരമാണ് നെയ്മർ.
ക്ലബുമായും ആരാധകരുമായുള്ള പ്രശ്നങ്ങളും മൂലം നെയ്മർ ക്ലബ് വിടാൻ പല പ്രാവശ്യം താല്പര്യപെട്ടിരുന്നു.വലിയ ലക്ഷ്യങ്ങളുമായാണ് നെയ്മർ പിഎസ്ജിയിൽ എത്തിയത്.
ഇന്ന് ലോകത്തെ പ്രമുഖർ എല്ലാം സൗദിയുടെ മൈതാനങ്ങളിൽ പന്ത് തട്ടുന്ന കാഴ്ചയാണ് കാണുന്നത് ഫുട്‍ബോൾ ലോകത്തിന്റെ കണ്ണ് പതിയെ സൗദിയിലേക്ക് തിരിയുകയാണ്.