in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

130 രാജ്യങ്ങൾ ഓരോയൊരു റോണോ; CR 7 എഫകടിൽ കോടികൾ വാരി സൗദി

റൊണാൾഡോ എത്തിയതിന് തൊട്ട് പിന്നാലെ യൂറോപിലെ ഒരു പിടി മികച്ച താരങ്ങളും സൗദിയിലെത്തി. ഇതോടെ സൗദി ലീഗ് കൂടുതൽ ലോക ശ്രദ്ധ നേടി. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സൗദി ലീഗ് സ്വന്തമാക്കാൻ പോകുകയാണ്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്‌ അൽ നസ്റിലെത്തിയപ്പോൾ അൽ നസ്ർ എന്ന ക്ലബ്‌ ലോക വ്യാപകമായി ശ്രദ്ധ നേടാൻ തുടങ്ങി. ഒപ്പം സൗദി ലീഗും സൗദി ഫുട്ബോളും.

റൊണാൾഡോ എത്തിയതിന് തൊട്ട് പിന്നാലെ യൂറോപിലെ ഒരു പിടി മികച്ച താരങ്ങളും സൗദിയിലെത്തി. ഇതോടെ സൗദി ലീഗ് കൂടുതൽ ലോക ശ്രദ്ധ നേടി. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സൗദി ലീഗ് സ്വന്തമാക്കാൻ പോകുകയാണ്.

ചരിത്രത്തിലാദ്യമായി സൗദി ലീഗ് സംപ്രക്ഷണവകാശത്തിൽ റെക്കോർഡ് കുറിക്കാൻ പോകുകയാണ്. സൗദി ലീഗ് സംപ്രേഷണം ചെയ്യാൻ ചാനലുകൾ കോടികൾ കളത്തിലിറക്കുകയാണ്.

അന്താരാഷ്ട്ര സ്ട്രീമിംഗ്, ചാനല്‍ പ്ലാറ്റ്‌ഫോം ആയ ഡസ്ന്‍ ആഴ്ച്ചയില്‍ മൂന്ന് സൗദി ലീഗ് മല്‍സരങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശിപ്പിക്കാന്‍ 5 ലക്ഷം ഡോളറിന്റെ ഒരുവര്‍ഷത്തെ കരാറുണ്ടാക്കിയിട്ടുണ്ട്. യുകെ, ജര്‍മനി, ഓസ്ട്രിയ രാജ്യങ്ങളില്‍ മാത്രം സംപ്രേക്ഷണം ചെയ്യാനാണ് ഈ കരാര്‍.

റോണോ എത്തിയതിന് പിന്നാലെ 130 രാജ്യങ്ങളിൽ ഇപ്പോൾ സൗദി ലീഗ് സംപ്രേഷണം ചെയ്യുന്നുണ്ട്. ഇനിയും രാജ്യങ്ങളുടെ എണ്ണം കൂടാനാണ് സാധ്യത. കാരണം വിവിധ ചാനലുകൾ ഇപ്പോൾ സംപ്രക്ഷണവകാശവുമായി ബന്ധപ്പെട്ട ചർച്ചയിലാണ്. ചുരുക്കി പറഞ്ഞാൽ ഗൾഫ് രാജ്യങ്ങളിൽ മാത്രം സംപ്രേഷണം ചെയ്തിരുന്ന സൗദി ലീഗ് ഇന്ന് 130 പരം രാജ്യങ്ങളിൽ ടെലികാസ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് റോണോ തുടക്കം കുറിച്ച ഒരു ഫുട്ബോൾ വിപ്ലവം തന്നെയാണ്.

വെടിച്ചില്ല് ഐറ്റം ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തു??മെഡിക്കൽ പൂർത്തിയാക്കി അവൻ വരുന്നു?

നെയ്മർ ഇനി ശരിക്കും സുൽത്താൻ?