in , ,

നെയ്മർ ഇനി റൊണാൾഡോയുടെ എതിരാളി?

താരത്തിനായി നൂറു മില്യൺ യൂറോ ഒരു സീസണിൽ പ്രതിഫലം നൽകാമെന്ന കരാർ അൽ ഹിലാൽ മുന്നോട്ടു വെച്ചിട്ടുണ്ട്. താരത്തിന്റെ പ്രതിനിധികളും അൽ ഹിലാൽ ക്ലബിന്റെ നേതൃത്വവും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുകയാണ്. ചർച്ചകൾ വിജയിച്ചാൽ ബ്രസീലിയൻ താരം സൗദി ലീഗിലേക്ക് ചേക്കേറുമെന്ന കാര്യം ഉറപ്പാണ്.സൗദിയിൽ തന്റെ കരിയർ തുടരുന്നതിനെക്കുറിച്ച് ബ്രസീലിയൻ ഗൗരവമായി ആലോചിക്കുന്നുണ്ട്.

ബ്രസീലിയൻ സുൽത്താൻ സാക്ഷാൽ നെയ്മർ ഇനി സൗദി ക്ലബ് അൽ ഹിലാലിനായി പന്ത് തട്ടും താരം കരാറിലെത്തിയതായി പല സ്പോർട്സ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.പി എസ് ജി യുമായുള്ള നീണ്ട 6 വർഷത്തെ കരിയറിൽ നിന്നാണ് നെയ്മർ വിട പറയുന്നത്.

ഫുട്‍ബോൾ ലോകത്തെ അടക്കി ഭരിച്ച ഇതിഹാസങ്ങൾ എല്ലാം ഒന്നന്നായി യൂറോപ്പിന്റെ കളി മൈതനങ്ങളോട് വിട പറയുന്ന കാഴ്ചയാണ് കാണുന്നത്.മെസ്സിയും റൊണാൾഡോയും എല്ലാം നേരത്തെ തന്നെ യൂറോപ്പ് വിട്ടതാണ്.

റൊണാൾഡോയുടെ അൽ നാസർ യാത്രയാണ് സൗദി ലീഗിലേക്ക് വമ്പന്മാരുടെ കൂടുമാറ്റത്തിന് കാരണം അതിന് ശേഷം ബെൻസിമ,മാനെ,ഫെർമിനോ,അങ്ങനെ ഫുട്‍ബോൾ ലോകത്തെ ഇതിഹാസങ്ങൾ എല്ലാം ഇന്ന് സൗദി ലീഗിലുണ്ട്.

താരത്തിനായി നൂറു മില്യൺ യൂറോ ഒരു സീസണിൽ പ്രതിഫലം നൽകാമെന്ന കരാർ അൽ ഹിലാൽ മുന്നോട്ടു വെച്ചിട്ടുണ്ട്. താരത്തിന്റെ പ്രതിനിധികളും അൽ ഹിലാൽ ക്ലബിന്റെ നേതൃത്വവും ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുകയാണ്. ചർച്ചകൾ വിജയിച്ചാൽ ബ്രസീലിയൻ താരം സൗദി ലീഗിലേക്ക് ചേക്കേറുമെന്ന കാര്യം ഉറപ്പാണ്.സൗദിയിൽ തന്റെ കരിയർ തുടരുന്നതിനെക്കുറിച്ച് ബ്രസീലിയൻ ഗൗരവമായി ആലോചിക്കുന്നുണ്ട്.

നെയ്മർ ഇനി ശരിക്കും സുൽത്താൻ?

എന്ത് കൊണ്ട് ഡ്യുറണ്ട് കപ്പിന് ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനെ ഇറക്കി?; 3 കാരണങ്ങൾ