in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

എന്ത് കൊണ്ട് ഡ്യുറണ്ട് കപ്പിന് ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനെ ഇറക്കി?; 3 കാരണങ്ങൾ

സാധാരണ ഗതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിന് ഫസ്റ്റ് ടീമിനെ ഇറക്കാറില്ല. റിസേർവ് ടീമിനെയായിരുന്നു സമീപ കാലത്ത് ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിന് ഇറക്കാറുള്ളത്. എന്നാൽ ഇത്തവണ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് തങ്ങളുടെ ഫസ്റ്റ് ടീമിനെ തന്നെ ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിന് പ്രഖ്യാപിച്ചത്.

സാധാരണ ഗതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിന് ഫസ്റ്റ് ടീമിനെ ഇറക്കാറില്ല. റിസേർവ് ടീമിനെയായിരുന്നു സമീപ കാലത്ത് ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിന് ഇറക്കാറുള്ളത്. എന്നാൽ ഇത്തവണ ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് തങ്ങളുടെ ഫസ്റ്റ് ടീമിനെ തന്നെ ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിന് പ്രഖ്യാപിച്ചത്.

എന്ത് കൊണ്ടായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഡ്യുറണ്ട് കപ്പിന് ഫസ്റ്റ് ടീമിനെ തന്നെ ഇറക്കിയത്? അതിന് പിന്നിൽ പ്രധാനമായും 3 കാരണങ്ങളാണുള്ളത്.

  1. കപ്പടിക്കുക.. കലിപ്പടക്കുക

ഐഎസ്എൽ ക്ലബ്ബുകളിൽ ഇത് വരെ കിരീടം നേടാത്ത ക്ലബ്ബുകളിൽ ഒന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. മറ്റൊരു ക്ലബ്‌ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡാണ്. ഡ്യുറണ്ട് കപ്പിൽ ചില ക്ലബ്ബുകൾ രണ്ടാം കിട ടീമിനെ ഇറക്കുമ്പോൾ ശക്തമായ ടീമിനെ ഇറക്കിയാൽ കിരീടം നേടാമെന്ന ലക്ഷ്യം തന്നെയാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. കിരീടമില്ലെന്ന ചീത്തപ്പേര് മാറ്റുക എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രഥമ ലക്ഷ്യം.

  1. ആശാന്റെ വിലക്ക്

ബംഗളുരു എഫ്സിയ്ക്കെതിരായ മത്സരത്തിൽ ഇറങ്ങിപ്പോഴയതിനെ തുടർന്ന് എഐഎഫ്എഫ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിനേർപെടുത്തിയ 10 മത്സരങ്ങളിലെ വിലക്ക് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സൂപ്പർ കപ്പിൽ 3 മത്സരം കളിച്ചെങ്കിലും ഇനിയും 7 മത്സരവിലക്ക് കൂടി ഇവാൻ ആശാന് ബാക്കിയുണ്ട്. ഡ്യുറണ്ട് കപ്പിലെ ഗ്രൂപ്പ്ഘട്ടം, പ്രീ ക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ എന്നിവ കളിച്ചാൽ ആശാന്റെ വിലക്ക് പൂർണമായും അവസാനിക്കും. ഡ്യുറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറിയാൽ വിലക്ക് പൂർണമായും മറികടക്കാൻ സാധിക്കും. അതിനാൽ ഡ്യുറണ്ട് കപ്പിൽ മുന്നേറ്റം നടത്തേണ്ടത് ബ്ലാസ്റ്റേഴ്‌സിന് അത്യാവശ്യമാണ്. അത് മുന്നിൽ കണ്ടാണ് ഫസ്റ്റ് ടീമിനെ തന്നെ ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിനായി ഇറക്കിയത്.

  1. താരങ്ങളുടെ ഫിറ്റ്‌നസ്

ഇന്ത്യൻ ഫുട്ബാളിലെ നീണ്ട ഇടവേള താരങ്ങളുടെ ഫിറ്റ്‌നസിനെ ബാധിക്കാറുണ്ട്. അതിനാൽ ഐഎസ്എൽ സീസൺ മുൻകണ്ട് താരങ്ങൾക്ക് പരിചയ സമ്പത്ത് നേടിയെടുക്കാനും ഫിറ്റ്നസ് നിലനിർത്താനുമാണ് ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിൽ ഫസ്റ്റ് ടീമിനെ ഇറക്കിയത്.

നെയ്മർ ഇനി റൊണാൾഡോയുടെ എതിരാളി?

പണിയാകുമോ? ഓൺ ഗോളുകളിൽ മുമ്പിൽ ബ്ലാസ്റ്റേഴ്‌സ് താരവും