in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പണിയാകുമോ? ഓൺ ഗോളുകളിൽ മുമ്പിൽ ബ്ലാസ്റ്റേഴ്‌സ് താരവും

മത്സരത്തിൽ ടീമുകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ് ഓൺ ഗോളുകൾ. ചിലപ്പോൾ മുൻതൂക്കമുണ്ടായിരുന്ന മത്സരങ്ങൾ പോലും ഓൺ ഗോളുകൾ കാരണം കൈ വിട്ട് പോവാറുണ്ട്.

മത്സരത്തിൽ ടീമുകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ് ഓൺ ഗോളുകൾ. ചിലപ്പോൾ മുൻതൂക്കമുണ്ടായിരുന്ന മത്സരങ്ങൾ പോലും ഓൺ ഗോളുകൾ കാരണം കൈ വിട്ട് പോവാറുണ്ട്.

ഓൺ ഗോളുകൾ പിറക്കുന്നതിലൂടെ ഒരു താരത്തിന്റെ പ്രകടനത്തെ പൂർണമായും എഴുതിത്തള്ളാനാവില്ല. കാരണം ലോകത്തിലെ പ്രമുഖരായിട്ടുള്ള പല താരങ്ങളും ഓൺ ഗോൾ വഴങ്ങിയിട്ടുണ്ട്.

ഓൺ ഗോളിന്റെ പേരിൽ ഒരു കൊലപാതകം തന്നെ ഫുട്ബോൾ ചരിത്രത്തിൽ നടന്നിട്ടുണ്ട്. ഇനി ഫുട്ബോളിൽ ഓൺ ഗോളിന്റെ പേരിൽ കൊലപാതകമൊന്നും നടക്കില്ലെങ്കിലും ടീമുകളെ സംബന്ധിച്ച് ഓൺ ഗോളുകൾ വലിയ തിരിച്ചടിയാണ്.

പറഞ്ഞ് വരുന്നത് നമ്മുടെ കേരളാ ബ്ലാസ്റ്റേഴ്‌സിലും ഒരു ഓൺ ഗോൾ വീരനുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മോഹൻ ബഗാനിൽ നിന്നും ടീമിലെത്തിച്ച പ്രീതം കോട്ടാലാണ് ആ താരം. 2 ഓൺ ഗോളുകൾ താരം ഇത് വരെ ഐഎസ്എല്ലിൽ വഴങ്ങിയിട്ടുണ്ട്.

ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഓൺ ഗോളുകൾ നേടിയത് നാരായൺ ദാസാണ്.3 ഗോളുകൾ. 7 താരങ്ങളാണ് 2 ഓൺ ഗോളുകൾ നേടി രണ്ടാം സ്ഥാനത്തുള്ളത്. പ്രീതം കോട്ടാലിനൊപ്പം, ലുസിയാൻ ഗോയൻ, സന്ദേശ് ജിങ്കൻ, മിസ്ലാവ് ക്രൊമോസ്കി, ആഷിഖ് കുരുണിയൻ, ചിങ്ലൻ സന, തിരി എന്നിവരാണ് ഓൺ ഗോളടിച്ചവരുടെ പട്ടികയിലെ രണ്ടാം സ്ഥാനക്കാർ.

Sources: world football.net

എന്ത് കൊണ്ട് ഡ്യുറണ്ട് കപ്പിന് ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനെ ഇറക്കി?; 3 കാരണങ്ങൾ

അർദ്ധരാത്രിയിൽ വീണ്ടുമൊരു സൈനിങ്; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ താരത്തെ പറ്റി അറിയാം…