in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

അർദ്ധരാത്രിയിൽ വീണ്ടുമൊരു സൈനിങ്; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ താരത്തെ പറ്റി അറിയാം…

കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത ഒരു സൈനിങ് കൂടി നടത്തിയിരിക്കുകയാണ്. റൂമറുകൾക്ക് യാതൊരു പിടിയും കൊടുക്കാതെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഈ സൈനിങ്. അൽപ സമയത്തിന് മുമ്പ് വിദേശ താരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരിക്കുകയാണ്.

24 വയസ്സ് മാത്രം പ്രായമുള്ള മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിങ്കിച്ചിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. മോണ്ടിനെഗ്രോ, ബലാറസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രീമിയർ ഡിവിഷൻ ക്ലബ്ബുകളിൽ 230 ലധികം മത്സരം ഈ 24 കാരൻ കളിച്ചിട്ടുണ്ട്.

ബലാറസ് ഫസ്റ്റ് ഡിവിഷൻ ക്ലബ്‌ സോളിഗോറിൽ നിന്നുമാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഒരു വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സൈലത്തുന്നത്.

കഴിഞ്ഞ വർഷം സോളിഗോറിനൊപ്പം യുവേഫാ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് തുടങ്ങിയവയുടെ യോഗ്യത മത്സരവും താരം കളിച്ചിട്ടുണ്ട്.

സെന്റർ ബാക്ക് പൊസിഷനാണ് താരത്തിന്റെ സ്ഥിരം പോസിഷനെങ്കിലും ലെഫ്റ്റ് ബാക്ക് പോസിഷനിലും താരം കളിച്ചിട്ടുണ്ട്. കേവലം 24 വയസ്സ് മാത്രമുള്ള താരം ബ്ലാസ്റ്റേഴ്‌സിൽ എത്തുമ്പോൾ ആരാധകർക്കും ഏറെ പ്രതീക്ഷയുണ്ട്.

പണിയാകുമോ? ഓൺ ഗോളുകളിൽ മുമ്പിൽ ബ്ലാസ്റ്റേഴ്‌സ് താരവും

ഒഫീഷ്യൽ; കിടിലൻ വിദേശ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്, പ്രതിരോധ നിര ഇനി തീപാറും?…