in , ,

LOVELOVE LOLLOL OMGOMG

ഒഫീഷ്യൽ; കിടിലൻ വിദേശ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്, പ്രതിരോധ നിര ഇനി തീപാറും?…

ഓഗസ്റ്റ് 15ന് സ്വാതന്ത്രദിനത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരത്തിന്റെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ ക്ലബ്ബ് അറിയിച്ചിരുന്നു. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് കുറച്ച് സമയങ്ങളിലുള്ളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ഓഗസ്റ്റ് 15ന് സ്വാതന്ത്രദിനത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരത്തിന്റെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ ക്ലബ്ബ് അറിയിച്ചിരുന്നു. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് കുറച്ച് സമയങ്ങളിലുള്ളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

ഇപ്പോളിത യുവ മോണ്ടിനെഗ്രോ സെന്റർ ബാക്ക് താരമായ മിലോസ് ഡ്രൻസിച്ചിന്റെ സൈനിങ് ഔദ്യോഗികയമായി അറിയിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. ഒരു വർഷ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. ബെലാറസിലെ ടെയർ 1 ടൂർണമെന്റായ വിശേഷായ ലിഗയിലെ ഷാക്തർ സോളിഗോർസ്ക് ക്ലബ്ബിൽ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

കഴിഞ്ഞ വർഷം സോളിഗോറിനൊപ്പം യുവേഫാ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് തുടങ്ങിയവയുടെ യോഗ്യത മത്സരവും താരം കളിച്ചിട്ടുണ്ട്. ബെലാറസ് ക്ലബിന് പുറമെ മോണ്ടിനെഗ്രോയിലെ മുൻ നിര ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

ഇതിനൊക്കെ പുറമെ മോണ്ടിനെഗ്രോമിന്റെ അണ്ടർ 17, അണ്ടർ 19, അണ്ടർ 23 ദേശിയ ടീമിനായും താരം പന്ത് തട്ടിയിട്ടുണ്ട്. റൂമറുകൾക്ക് യാതൊരു പിടിയും കൊടുക്കാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സൈനിങ് നടത്തിയിരിക്കുന്നത്.

ഈ ചെറു പ്രായത്തിൽ തന്നെ ഏകദേശം 230 ലധികം മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. സെന്റർ ബാക്കിന് പുറമെ ലെഫ്റ്റ് ബാക്കായും കളിക്കാൻ കേൾപ്പുള്ള താരം കൂടിയാണ് മിലോസ് ഡ്രൻസിച്ച്.എന്തിരുന്നാലും താരത്തിന്റെ വരവോടെ ആരാധകരെല്ലാം വളരെയധികം ആകാംക്ഷയിലാണുള്ളത്.

അർദ്ധരാത്രിയിൽ വീണ്ടുമൊരു സൈനിങ്; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ താരത്തെ പറ്റി അറിയാം…

കേരള ബ്ലാസ്റ്റേഴ്‌സ് വലിയൊരു അപകടത്തിലാണ്, ഇവർക്കിടയിൽ അതിജീവിക്കുക അസാധ്യം..