in ,

LOLLOL OMGOMG LOVELOVE AngryAngry CryCry

കേരള ബ്ലാസ്റ്റേഴ്‌സ് വലിയൊരു അപകടത്തിലാണ്, ഇവർക്കിടയിൽ അതിജീവിക്കുക അസാധ്യം..

വരാൻപോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിലെ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരം കളിച്ചു കഴിഞ്ഞിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. നാട്ടുകാരായ ഗോകുലം കേരളയോട് മൂന്നിനെതിരെ നാലു ഗോളുകളുടെ തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.

വരാൻപോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഡ്യൂറണ്ട് കപ്പ് ടൂർണമെന്റിലെ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരം കളിച്ചു കഴിഞ്ഞിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. നാട്ടുകാരായ ഗോകുലം കേരളയോട് മൂന്നിനെതിരെ നാലു ഗോളുകളുടെ തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.

ഈ മത്സരം പരാജയപ്പെട്ടതോടെ ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റ്ലെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ വളരെയധികം കുറഞ്ഞിരിക്കുകയാണ്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർക്ക് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാം, കൂടാതെ 6 ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാം സ്ഥാനത്തുള്ള രണ്ട് ടീമുകൾക്ക് മാത്രമേ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാവൂ.

നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളും ജയിച്ച ഗോകുലം കേരള ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്, ബാംഗ്ലൂർ എഫ് സി ക്കെതിരെ നടക്കുന്ന അടുത്ത മത്സരം കൂടി ഗോകുലം കേരള സമനില നേടുകയാണെങ്കിൽ ഒന്നാം സ്ഥാനം ഉറപ്പിക്കും. ഓരോ പോയിന്റ് വീതമുള്ള ബാംഗ്ലൂര് എഫ്സി ഇന്ത്യൻ എയർഫോഴ്സ് എന്നിവരും ബ്ലാസ്റ്റേഴ്സിനേക്കാൾ മുന്നിലാണ് ഉള്ളത്.

സാധ്യതകൾ നോക്കുകയാണെങ്കിൽ അടുത്ത രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് നല്ല വിജയം നേടുകയും അതിനൊപ്പം മറ്റുള്ള ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ച് ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യതകൾ തുറക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സ് അടുത്ത റൗണ്ടിൽ എത്താനുള്ള സാധ്യതകൾ വളരെ കുറവാണ്.

ഒഫീഷ്യൽ; കിടിലൻ വിദേശ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്, പ്രതിരോധ നിര ഇനി തീപാറും?…

ഇതാണ് വെടിച്ചില്ല് ഐറ്റം?ചാമ്പ്യൻസ് ലീഗ് കളിച്ച കിടിലൻ യൂറോപ്യൻ താരം ബ്ലാസ്റ്റേഴ്സിൽ ഉറപ്പിച്ചു??