in

ഏറ്റവും പൂർണതയുള്ള ഫുട്ബാളർ ആരെന്ന ചോദ്യത്തിന് നെയ്മറുടെ മറുപടി

ഏറ്റവും പൂർണതയുള്ള ഫുട്ബാളർ ആരെന്ന ചോദ്യത്തിന് ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ മറുപടി ഏറെ കൗതുകം ഉണർത്തുന്നത് ആയിരുന്നു. ഈ ലോകത്തെ ഓരോ കളിക്കാരും ഓരോ തലത്തിലും വ്യത്യസ്തരാണ് എന്നാണ് എന്നാണ് നെയ്‌മർ ജൂനിയറിന്റെ അഭിപ്രായം. അത് കൊണ്ട് തന്നെ വളരെ മികച്ച ഒരു മറുപടി ആയിരുന്നു നെയ്‌മർ ജൂനിയർ പറഞ്ഞത്

ഫുട്ബോളിലെ സമ്പൂർണ താരമാകാൻ തന്റെ വലത് കാലും മെസിയുടെ ഇടത് കാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ
ശാരീരികക്ഷമതയും ഇബ്രാഹിമോവിച്ചിന്റെ മെയ്‌വഴക്കവും അനിവാര്യം. ഇതിനൊപ്പം റാമോസിന്റെ ഹെഡിംഗ് മികവും എംബാപ്പെയുടെ വേഗവും ലെവൻഡോവ്‌സ്‌കിയുടെ പൊസിഷനിംഗും എൻഗോളോ കാന്റെയുടെ ടാക്ലിംഗും മാർക്കോ വെറാറ്റിയുടെ ക്രിയേറ്റിവിറ്റിയും കൂടി ചേർന്നാൽ എല്ലാം തികഞ്ഞ കളികാരനാവും.

ഓരോ താരങ്ങളും ഓരോ തരത്തിൽ വ്യത്യസ്തരായതിനാൽ ആരും പൂർണരല്ല എന്ന് തന്നെയാണ് നെയ്മറിന്റെ അഭിപ്രായവും. കോപ്പ അമേരിക്കയിൽ നിലവിലെ ചാമ്പ്യന്മാർ ആയ ബ്രസീൽ ഇക്കുറിയും നെയ്മറിന്റെ ചിറകിലേറി തന്നെയാണ് കുതിച്ചുയരാൻ ഉദ്ദേശിക്കുന്നത്. കാനറികളുടെ സ്വപ്‍നങ്ങളുടെ ഭാരത്തിന്റെ സിംഹ ഭാഗവും നെയ്മറുടെ ചുമലിൽ ആണ്.

ഗ്രൂപ്പ് എയില്‍ കൊളംബിയ, ഇക്വഡോര്‍, പെറു, വെനസ്വേല എന്നിവരാണ് ബ്രസീലിന്‍റെ എതിരാളികള്‍. ജൂണ്‍ 15ന് ആണ് ബ്രസീലിന്റെ ആദ്യ മത്സരം വെനസ്വേല ആണ് എതിരാളികൾ.

CONTENT HIGHLIGHT Neymar on complete footballer

WWE ലൈവ് ഇവന്റ് ടൂർ തിരിച്ചു വരുന്നു

അങ്ങനെ പോണമെങ്കിൽ മെസ്സിയിലെ മനുഷ്യത്വം മരിക്കണം