in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഇനി സഞ്ജു യുഗം; ബിസിസിഐയ്ക്ക് വമ്പൻ സിഗ്നൽ നൽകി സഞ്ജു

കഴിഞ്ഞ ഇന്ത്യ- സൗത്ത് ആഫ്രിക്ക പരമ്പര സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായിതന്നെയാണ് കണക്കാക്കുന്നത്. ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് ശേഷം ഐസിസി റാങ്കിങ്ങിൽ വൻ കുതിച്ചുച്ചാട്ടമാണ് സഞ്ജു നടത്തിയിരിക്കുന്നത്. 104 സ്ഥാനങ്ങൾ മറികടന്ന് 442 റേറ്റിങ് പോയിന്റോടെ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ 93 ആം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സഞ്ജു.

മലയാളി താരം സഞ്ജുവിന് നേരത്തെ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഇന്ത്യൻ സീനിയർ ടീമിന് വിശ്രമം അനുവദിക്കുമ്പോൾ ലഭിക്കുന്ന അവസരങ്ങൾ തന്നെയായിരുന്നു സഞ്ജുവിനെ പോലുള്ള യുവതാരങ്ങൾക്ക് ലഭിച്ചിരുന്നത്. എന്നാൽ കിട്ടിയ അവസരം കൃത്യമായി ഉപയോഗിച്ചിരിക്കുകയാണ് സഞ്ജുവിപ്പോൾ. നേരത്തെ അവസരങ്ങൾ മുതലാക്കുന്നില്ല എന്നതായിരുന്നു സഞ്ജുവിനെതിരെയുള്ള പരാതി. എന്നാലിപ്പോൾ അവസരങ്ങൾ കൃത്യമായി ഉപയോഗിച്ച് ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് സഞ്ജു.

കഴിഞ്ഞ ഇന്ത്യ- സൗത്ത് ആഫ്രിക്ക പരമ്പര സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായിതന്നെയാണ് കണക്കാക്കുന്നത്. ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് ശേഷം ഐസിസി റാങ്കിങ്ങിൽ വൻ കുതിച്ചുച്ചാട്ടമാണ് സഞ്ജു നടത്തിയിരിക്കുന്നത്. 104 സ്ഥാനങ്ങൾ മറികടന്ന് 442 റേറ്റിങ് പോയിന്റോടെ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ 93 ആം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സഞ്ജു.

93 ആം റാങ്ക് അത്ര വലിയ റാങ്ക് അല്ല എങ്കിലും സൗത്ത് ആഫ്രിക്കൻ പരമ്പരയിമുതൽക്കൂട്ടാവുമെന്ന് അടിവരയിടുന്നത് തന്നെയാണ് സഞ്ജുവിന്റെ പ്രകടനം. സൗത്ത് ആഫ്രിക്കൻ പരമ്പരയിലെ ആദ്യ മത്സരത്തിൽ 63 പന്തിൽ 86 റൺസ് നേടിയ സഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കെപ്പെട്ടിരുന്നു.

ഐപിഎല്ലിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധ നേടിയ സഞ്ജു കേവല കുട്ടിക്രിക്കറ്റിന് ഉതകുന്ന താരംമാത്രമാണ് എന്ന് കരുതിയവർക്ക് താൻ ഏകദിന ശൈലിക്കും അനുയോജ്യനായ താരമാണ് എന്ന് സഞ്ജു തന്റെ പ്രകടനത്തിലൂടെ നൽകുന്ന അറിയിപ്പ്.

ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പാണ്. ടീമിലെ പലരുടെയും സ്ഥാനങ്ങൾ തെറിക്കാനും പുതിയ താരങ്ങൾ ടീമിനയെ അവിഭാജ്യഘടകമാകാനും സാധ്യതകളുമുണ്ട്. അതിനാൽ സഞ്ജുവിന്റെ ഈ പ്രകടനം ഭാവിയിൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ മികച്ച സ്ഥാനം നൽകുമെന്ന് ഉറപ്പാണ്.

ഇന്ന് സൂപ്പർ താരങ്ങൾ തമ്മിലുള്ള തകർപ്പൻ പോരാട്ടം?ലൈവ് കാണാം..

ബ്ലാസ്റ്റേഴ്സിനു വേണ്ടി കൂടുതൽ മലയാളി താരങ്ങൾ കുപ്പായമണിയും – ഇവാൻ