in ,

LOVELOVE

ബ്ലാസ്റ്റേഴ്സിനു വേണ്ടി കൂടുതൽ മലയാളി താരങ്ങൾ കുപ്പായമണിയും – ഇവാൻ

ഈസ്റ്റ് ബംഗാളിനെതിരായ ആദ്യ ഇലവനിൽ ഒരു മലയാളി (സഹൽ അബ്ദുൾ സമദ്) മാത്രമേ ഉണ്ടായിരുന്നുള്ളൂ, വരാനിരിക്കുന്ന കളികളിൽ കൂടുതൽ മലയാളി കളിക്കാരെ നമുക്ക് പ്രതീക്ഷിക്കാമോ? എന്ന ചോദ്യത്തിനാണ് ഇവാൻ ആശാൻ ഉത്തരം നൽകിയത്.

ഇന്ത്യൻ ഫുട്ബോൾ താരമായ സഹൽ അബ്ദുസമദിനെ അല്ലാതെ മറ്റു മലയാളി താരങ്ങളെ ഈസ്റ്റ്‌ ബംഗാളിനെതിരായ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിന്റെ ആദ്യ ഇലവനിൽ പരിശീലകൻ ഉൾപ്പെടുത്തിയിരുന്നില്ല.

രാഹുൽ കെപിയും ആ മത്സരം പകരക്കാരന്റെ റോളിൽ കളിച്ചിരുന്നുവെങ്കിലും, നിരവധി മലയാളി താരങ്ങളുള്ള ബ്ലാസ്റ്റേഴ്സിന്റെ വരും മത്സരങ്ങളിൽ കൂടുതൽ മലയാളി താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ കളിക്കണമെന്ന ആഗ്രഹം ആരാധകർക്കുണ്ട്.

ഈയിടെ നൽകിയ ഒരു ഇന്റർവ്യൂവിൽ ഈയൊരു വിഷയത്തെ കുറിച്ച് ചോദ്യം നേരിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമാനോവിച് പറഞ്ഞത് മലയാളി താരങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നാണ്.

ഈസ്റ്റ് ബംഗാളിനെതിരായ ആദ്യ ഇലവനിൽ ഒരു മലയാളി (സഹൽ അബ്ദുൾ സമദ്) മാത്രമേ ഉണ്ടായിരുന്നുള്ളൂ, വരാനിരിക്കുന്ന കളികളിൽ കൂടുതൽ മലയാളി കളിക്കാരെ നമുക്ക് പ്രതീക്ഷിക്കാമോ? എന്ന ചോദ്യത്തിനാണ് ഇവാൻ ആശാൻ ഉത്തരം നൽകിയത്.

“തീർച്ചയായും, ഞങ്ങളുടെ യൂത്ത് ടീമുകളിൽ ഞങ്ങൾ അഭിമാനിക്കുന്നുണ്ട്, അവർ ഡ്യൂറൻഡ് കപ്പിൽ കളിച്ചിട്ടുണ്ട്. മലയാളി താരങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

അടുത്ത മത്സരത്തിൽ ATK മോഹൻ ബഗാനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ഒക്ടോബർ 16 ഈ വരുന്ന ഞായറാഴ്ച ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കലൂർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്

ഇനി സഞ്ജു യുഗം; ബിസിസിഐയ്ക്ക് വമ്പൻ സിഗ്നൽ നൽകി സഞ്ജു

ആദ്യ മത്സരങ്ങൾ വിജയിച്ചത് കൊണ്ട് സെമിയിലെത്തണമെന്നില്ല!! – ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ