in ,

LOVELOVE

ആദ്യ മത്സരങ്ങൾ വിജയിച്ചത് കൊണ്ട് സെമിയിലെത്തണമെന്നില്ല!! – ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരം തന്നെ വിജയം സ്വന്തമാക്കി വിലയേറിയ മൂന്നു പോയന്റുകൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം നേടി. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ വിജയം നേടാൻ നാല് മത്സരങ്ങളോളം കളിക്കേണ്ടി വന്നിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരം തന്നെ വിജയം സ്വന്തമാക്കി വിലയേറിയ മൂന്നു പോയന്റുകൾ കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം നേടി. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ വിജയം നേടാൻ നാല് മത്സരങ്ങളോളം കളിക്കേണ്ടി വന്നിട്ടുണ്ട്.

എന്തായാലും ഈ സീസണിൽ തുടക്കം മുതൽ പോയന്റുകൾ നേടി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി വളരെ വ്യക്തമായിരുന്നു. ലീഗിലെ ആദ്യ കുറച്ച് മത്സരങ്ങളിൽ പോയന്റുകൾ നേടിയാൽ പോലും പ്ലേ ഓഫ് എന്ന കടമ്പ കടക്കുന്നത് വരെ നമ്മൾ നാം മിടുക്കരും വിനയാന്വിതരും, ശാന്തരായിരിക്കണം എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

“പോയിന്റുകൾ കൂടുതൽ ശേഖരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കഴിഞ്ഞ സീസണിൽ ഞങ്ങളുടെ ആദ്യ ജയം ഞങ്ങളുടെ നാലാമത്തെ കളിയിൽ മാത്രമായിരുന്നു, എന്നിട്ടും ഞങ്ങൾ കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ എത്തി.”

“എന്നാൽ ശക്തമായി സീസൺ തുടങ്ങിയിട്ടും പ്ലേ ഓഫ് യോഗ്യത നേടാൻ കഴിയാത്ത രണ്ട് ടീമുകൾ കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നു. ഇത് ഒരു നീണ്ട സീസണാണ്, നാം മിടുക്കരും വിനയാന്വിതരും ആയിരിക്കണം, നമ്മൾ ശാന്തരായിരിക്കണം.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾവിത്യാസത്തിന്റെ ബലത്തിൽ ഒന്നാം സ്ഥാനത്തുണ്ട്. വരും മത്സരങ്ങളിൽ മികച്ച ഫോം ആവർത്തിക്കാനായാൽ കഴിഞ്ഞ സീസണിലേത് പോലെ ബ്ലാസ്റ്റേഴ്സിനു പ്ലേഓഫീലെത്താം.

ബ്ലാസ്റ്റേഴ്സിനു വേണ്ടി കൂടുതൽ മലയാളി താരങ്ങൾ കുപ്പായമണിയും – ഇവാൻ

ബ്ലാസ്റ്റേഴ്സിന്റെ പോസിറ്റീവ്, നെഗറ്റീവ് കാര്യങ്ങൾ കോച്ച് പറയുന്നു..