ATK മോഹൻ ബഗാനെതിരെ ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം മത്സരത്തിൽ ബൂട്ട് കെട്ടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.
ഈസ്റ്റ് ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തിയും ദൗർബല്യവും എന്താണെന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പോസിറ്റീവായി വലിയൊരു ആരാധകകൂട്ടത്തെ ചൂണ്ടികാണിച്ച അദ്ദേഹം, കേരള ബ്ലാസ്റ്റേഴ്സിന്റെ നെഗറ്റീവായി കളത്തിലെ പല കാര്യങ്ങളിലും ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് പറഞ്ഞത്.
“ഫാൻസ് തന്നെയായിരുന്നു ഞങ്ങളുടെ വലിയ ശക്തിയും പിന്തുണയും, അവർ 12-മനാണ്, കൂടാതെ അവർ ഒരുപാട് പേരുണ്ടായിരുന്നു ഒരു വലിയ ശക്തി തന്നെ. എന്നാൽ ഞങ്ങളുടെ കഴിഞ്ഞ മത്സരത്തിലെ ദൗർബല്യം എന്നത് സാങ്കേതിക കാര്യങ്ങൾ, തന്ത്രങ്ങൾ, പന്ത് കൈവശം വയ്ക്കൽ അല്ലെങ്കിൽ സെറ്റ്-പീസുകൾ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും എല്ലാ സമയത്തുമെല്ലാം കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്.” – ഇവാൻ വുകോമാനോവിച് പറഞ്ഞു.
ATK മോഹൻ ബഗാനെതിരെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചിരവൈരികളായ ATK മോഹൻ ബഗാനെതിരായ മത്സരത്തിൽ വലിയ ആരാധക കൂട്ടത്തെയാണ് ബ്ലാസ്റ്റേഴ്‌സ് കലൂർ സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നത്.