in , ,

LOLLOL LOVELOVE AngryAngry OMGOMG CryCry

അനർഹമായ സ്ഥാനം ;ജിങ്കനെ ട്രോളിക്കൊന്ന് ആരാധകർ

ഒരു കാലത്ത് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇഷ്ടതാരമായിരുന്നു സന്ദേശ് ജിങ്കൻ. എന്നാൽ തന്റെ പ്രവർത്തി കൊണ്ട് തന്നെ ആരാധകരുടെ ദേഷ്യവും അനിഷ്ടവും സ്വന്തമാക്കിയ താരം കൂടിയാണ് ജിങ്കൻ. ഒരിക്കൽ ബ്ലാസ്റ്റേഴ്സിന്റെ ഇഷ്ടതാരമായിരുന്ന ജിങ്കൻ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപെട്ടവരുടെ ലിസ്റ്റിൽ നിന്നും പുറത്താണ്. അതിനാൽ തന്നെ ജിങ്കനെ ട്രോളാനുള്ള അവസരം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒഴിവാക്കാറുമില്ല.

എന്നാലിപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാത്രമല്ല ഐഎസ്എൽ ആരാധകരും ജിങ്കനെ ട്രോളുകയാണ്.അതിനുള്ള കാരണം ഐഎസ്എൽ പ്രഖ്യാപിച്ച ടീം ഓഫ് ദി വീക്കാണ്. ടീം ഓഫ് ദി വീക്കിൽ ജിങ്കൻ സ്ഥാനം പിടിച്ചതാണ്.കേവലം 6.95 മാത്രം റേറ്റിങ്ങുള്ള ജിങ്കനെ ടീം ഓഫ് ദി വീക്കിൽ ഉൾപ്പെടുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ടീം ഓഫ് തീ വീക്കിൽ ഇടം പിടിച്ച മറ്റു താരങ്ങൾക്കൊക്കെ മികച്ച റേറ്റിങ്ങില്ലാ സാഹചര്യത്തിലാണ് കുറഞ്ഞ റേറ്റിങ്ങുള്ള ജിങ്കൻ ടീം ഓഫ് തീ വീക്കിൽ ഇടം പിടിച്ചത്.

https://twitter.com/IndSuperLeague/status/1580136563694276609/photo/1

ജിങ്കൻ ടീം ഓഫ് ദി വീക്കിൽ ഇടം പിടിക്കാനുള്ള കാരണമാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ബെംഗളൂരു എഫ്സിക്ക് ക്‌ളീൻ ഷീറ്റ് ഉള്ളതിനാലാണ് ജിങ്കൻ ടീം ഓഫ് ദി വീക്കിൽ ഇടംപിടിച്ചത് എന്നാണ് ബെംഗളൂരു ആരാധകർ വാദിക്കുന്നത്. എന്നാൽ ആ മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെ നോർത്ത് ഈസ്റ്റിന്റെ ഗോള അനുവദിക്കാത്തതും മറുഭാഗം ചൂണ്ടികാണിക്കുന്നു.

ജിങ്കനെ കൂടാതെ ബെംഗളൂരു എഫ്സിയുടെ അലൻ കോസ്റ്റ, റോഷൻ എന്നിവരും ടീം ഓഫ് ദി വീക്കിൽ ഇടപിടിച്ചിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ കലിയുഷ്‌നി, ഈസ്റ്റ് ബംഗാളിന്റെ അലക്സ് ലിമ, ഹൈദരബാദിൽ ജാവോ വിക്ടർ, ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാൻ ലൂണ എന്നിവരാണ് ടീം ഓഫ് ദി വീക്കിൽ ഇടംപിടിച്ച മധ്യ നിരതാരങ്ങൾ.

മുംബൈയുടെ ഗ്രെഗ് സ്റ്റീവർട്ട്,ഒഡീഷയുടെ ഡീഗോ മൗറിഷ്യയോ, ചെന്നൈയിന്റെ റഹീം അലി എന്നിവരാണ് ടീം ഓഫ് ദി വീക്കിലെ മുന്നേറ്റ നിരതാരങ്ങൾ.ജിങ്കൻ ഒഴിച്ച് ടീം ഓഫ് ദി വീക്കിൽ ഇടംപിടിച്ച ബാക്കിയുള്ള താരങ്ങൾക്കൊക്കെ റേറ്റിങ് ഏഴിന് മുകളിലാണ്.

ബ്ലാസ്റ്റേഴ്സിന്റെ പോസിറ്റീവ്, നെഗറ്റീവ് കാര്യങ്ങൾ കോച്ച് പറയുന്നു..

ട്യൂഷൽ ബ്ലാസ്റ്റേഴ്‌സിലേക്കോ??യഥാർത്ഥ കാരണം ഇതാ..