in

LOVELOVE LOLLOL OMGOMG CryCry AngryAngry

ട്യൂഷൽ ബ്ലാസ്റ്റേഴ്‌സിലേക്കോ??യഥാർത്ഥ കാരണം ഇതാ..

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെടുത്തി ധാരാളം റൂമറുകൾ ചിലർ പറയുന്നുണ്ട്, മറ്റു ചിലർ പറയുന്നത് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകനാകാനാണ് എന്നുമാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ തോമസ് ട്യൂഷൽ കേരളത്തിലെത്തിയത് മറ്റൊരു ആവശ്യത്തിനാണ്.

ചെൽസിയുടെയും പിഎസ്ജിയുടെയും മുൻ പരിശീലകനായ സാക്ഷാൽ തോമസ് ട്യൂഷൽ കേരളത്തിൽ കാലുകുത്തിയ വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ ഫുട്ബോൾ ആരാധകർക്കിടയിൽ പറഞ്ഞുകേട്ട ചർച്ച.

ഇത് സംബന്ധിച്ചുള്ള ഫോട്ടോകളും വീഡിയോയും പുറത്തുവന്നിരുന്നു. എന്തിനാണ് തോമസ് ട്യൂഷൽ കേരളത്തിൽ വന്നത്? തുടക്കം മുതൽ തന്നെ ആരാധകർ അന്വേഷിക്കുന്ന ഒരു കാര്യമാണിത്.

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെടുത്തി ധാരാളം റൂമറുകൾ ചിലർ പറയുന്നുണ്ട്, മറ്റു ചിലർ പറയുന്നത് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകനാകാനാണ് എന്നുമാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ തോമസ് ട്യൂഷൽ കേരളത്തിലെത്തിയത് മറ്റൊരു ആവശ്യത്തിനാണ്.

തന്റെ ചികിത്സക്ക്‌ വേണ്ടിയാണ് അദ്ദേഹം കൊച്ചിയിൽ വിമാനമിറങ്ങിയത്. ഇന്ത്യയിൽ പ്രമുഖമായ ചരിത്രപരമായ ആയുർവേദ ചികിത്സക്ക്‌ വേണ്ടിയാണ് തോമസ് ട്യൂഷൽ കേരളത്തിലെത്തിയത്.

chronic knee cartilage ഇഞ്ചുറി കാരണം 25-വയസിൽ ഫുട്ബോളിൽ നിന്നും കളിക്കാരന്റെ വേഷമഴിച്ച് വെച്ച തോമസ് ട്യൂഷൽ പിന്നീട് പരിശീലക കുപ്പായത്തിലാണ് ഫുട്ബോൾ മൈതാനങ്ങളിലെത്തിയത്.

2019-2020 സീസണിൽ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തിച്ച തോമസ് ട്യൂഷൽ അന്ന് നഷ്ടപ്പെട്ട യൂറോപ്യൻ കിരീടം അടുത്ത സീസണിൽ ചെൽസിയിലൂടെ സ്വന്തമാക്കി. തുടർന്ന് കഴിഞ്ഞ സീസണിൽ ചെൽസിയിൽ അദ്ദേഹം തുടർന്നെങ്കിലും ക്ലബ്ബ് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

അനർഹമായ സ്ഥാനം ;ജിങ്കനെ ട്രോളിക്കൊന്ന് ആരാധകർ

കൂടുതൽ വെളിപ്പെടുത്തലുകളുമായി ബ്ലാസ്റ്റേഴ്സ് താരം അപ്പോസ്തലോസ്