in

ഒലെ ഇന്ത്യയിലെത്തി, കാര്യം ഇതാണ്

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം ഒലെ ഗണ്ണർ സോൾഷ്യർ ഇന്ത്യയിൽ എത്തി. വെള്ളിയാഴ്ചയാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്..9 ഫെബ്രുവരി മുതൽ 11 ഫെബ്രുവരി വരെ അദ്ദേഹം ഇന്ത്യയിൽ കാണും.അദ്ദേഹത്തിന്റെ പരുപാടിയുടെ ബാക്കി വിശദാംശങ്ങൾ ഇങ്ങനെ.

ഇത് വൺസ് ഇൻ എ ലൈഫ് ടൈം ഇവന്റാണ്.45 മിനിറ്റ് മീറ്റ് & ഗ്രീറ്റ് പരുപാടി കാണും.99 യൂ സി എൽ ഫൈനലിലെ ജേഴ്സിയുമായി ഫോട്ടോ എടുകാം.ബാംഗ്ലൂർ, മുംബൈ, ഡൽഹി

എന്നിവിടങ്ങളിൽ പരുപാടിയുടെ വേദി.

മാഞ്ചേസ്റ്റർ യുണൈറ്റഡിന് വേണ്ടി 366 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. മാത്രമല്ല 126 ഗോളുകളും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. അതിൽ തന്നെ 99 ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോൾ ഒരു ഫുട്ബോൾ ആരാധകനും മറക്കാൻ കഴിയില്ല.മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

യെല്ലോയും റെഡ് കാർഡും മാത്രമല്ല ഫുട്ബോൾ ഇനി മുതൽ ബ്ലൂ കാർഡും👀; ഐഎസ്എൽ റഫറിമാർ ഇനി ആറാടും 😂…

ഇക്കാർഡിയും സാഹയും അരങ്ങ് വാഴുന്ന തുർക്കിഷ് ലീഗിൽ ഇനി ഐഎസ്എല്ലിന്റെ സൂപ്പർ താരവും