കഴിഞ്ഞ ദിവസം വന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫുട്ബോളിൽ ഇനി മുതൽ റെഡ് കാർഡിനും യെല്ലോ കാർഡിനും പുറമെ ബ്ലൂ കാർഡും ഉണ്ടാവുമെന്നാണ്. മുൻനിര വിദേശ മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മത്സരത്തിൽ ബ്ലൂ കാർഡ് ലഭിക്കുന്ന താരത്തിന് പത്ത് മിനിറ്റ് പുറത്തിരിക്കേണ്ടി വരും. ആ പത്ത് മിനുറ്റിൽ താരത്തിന്റെ ടീം പത്ത് പേരും വെച്ച് കളിക്കേണ്ടി വരും. അതോടൊപ്പം രണ്ട് ബ്ലൂ കാർഡ് കിട്ടിയാൽ താരത്തിന് റെഡ് കാർഡും ലഭിക്കുമെന്നും അഭ്യൂഹംങ്ങൾ പ്രചരിക്കുന്നുണ്ട്.
ബ്ലൂ കാർഡ് പോലെത്തെ നിയമങ്ങൾ ഇന്ത്യ സൂപ്പർ ലീഗ് പോലത്തെ ടൂർണമെന്റിൽ വന്നാൽ എന്താണ് സംഭവിക്കുക എന്നത് നോക്കി കാണേണ്ടത് തന്നെയാണ്. കാരണം ഐഎസ്എൽ റഫറിമാരുടെ നിലവാരം നമ്മൾക്ക് അത്രത്തോളം അറിയാം.
എന്തിരുന്നാലും ബ്ലൂ കാർഡ് നിയമത്തെ ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഒട്ടും വൈകാതെ തന്നെ ഇതിനെപ്പറ്റിയുള്ള ഔദ്യോഗിക റിപ്പോർട്ട് വരുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.