കേരളാ ബ്ലാസ്റ്റേഴ്സിന്റെ ലിത്വാനിയൻ നായകൻ ഫെഡർ സെർണിച്ച് നാട്ടിലേക്ക് മടങ്ങിപ്പോവാൻ സാദ്ധ്യതകൾ. യുവേഫ നേഷൻസ് ലീഗിന്റെ യോഗ്യതാ മത്സരങ്ങൾക്കായിരിക്കുമ സെർണിച്ച് നാട്ടിലേക്ക് മടങ്ങാൻ സാധ്യത. യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ് ഡി 1 ലെ ആദ്യ സ്പോട്ടിനായി ലിത്വാനിയയും ജിബ്രാൾട്ടറും തമ്മിൽ മത്സരമുണ്ട് ഈ മത്സരങ്ങൾക്കായിരിക്കും സെർണിച്ച് മടങ്ങുക.
മാർച്ച് 22 നും 26 നുമാണ് ലിത്വാനിയ ജിബ്രാൾട്ടറിനെ നേരിടുക. ഇതിൽ മാർച്ച് 22 ന് നടക്കുന്ന മത്സരം ജിബ്രാൾട്ടറിലും 26 ന് നടക്കുന്ന മത്സരം ലിത്വാനിയയിൽ വെച്ചുമാണ് നടക്കുക. ഈ മത്സരങ്ങളിൽ വിജയിക്കുന്ന ടീമായിരിക്കും യുവേഫ നേഷൻസ് ലീഗിന്റെ ഗ്രൂപ് ഡി 1 ൽ യോഗ്യത നേടുക.
ലിത്വാനിയയും ജിബ്രാൾട്ടറും തമ്മിലുള്ള മത്സരം നടക്കുന്ന വേളയിൽ ഐഎസ്എൽ മത്സരങ്ങളും നടക്കുന്നുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിൽ മാർച്ച് 30 ന് ജംഷദ്പൂർ എഫ്സിയെ നേരിടുന്നുണ്ട്. അതിന് മുന്നോടിയായി മാർച്ച് 13 നാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. ആ മത്സരം മോഹൻ ബഗാനെതിരെയാണ്. എന്നാൽ മാർച്ച് 30 ന് ജംഷദ്പൂറിനെതിരെയുള്ള മത്സരം സെർണിച്ചിന് നഷ്ടമാവാൻ സാധ്യതയുണ്ട്.
ഇത് വരെ ലിത്വാനിയ നേഷൻസ് ലീഗിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ടീമിന്റെ നായകൻ എന്ന നിലയിൽ സെർണിച്ച് ടീമിൽ ഉൾപ്പെടാനുള്ള സാദ്ധ്യതകൾ ഏറെയാണ്. കൂടാതെ നേഷൻസ് ലീഗ് പോലുള്ള വലിയ വേദിയിൽ ലിത്വാനിയ രണ്ടാം കിട ടീമിനെയും ഇറക്കില്ല.
അതിനാൽ സെർണിച്ച് ചെറിയ ദിവസങ്ങളിലേക്ക് ദേശീയ ടീമിലേക്ക് തിരിക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന് അത് തിരിച്ചടിയാവും. കാരണം ലീഗിലെ ഏറ്റവും നിർണായകമായ അവസാന ഘട്ടത്തിലൂടെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് അപ്പോൾ കടന്ന് പോകുക.