in , , ,

LOVELOVE CryCry OMGOMG AngryAngry LOLLOL

കരാർ പുതുക്കാതെ ബ്ലാസ്റ്റേഴ്‌സ് താരം; വിട്ട് കൊടുക്കരുതെന്ന് ആരാധകർ

ടീമിലെ മികച്ച താരങ്ങളെ നിലനിർത്തുന്നതിൽ പലപ്പോഴും കേരളാ ബ്ലാസ്റ്റേഴ്സിന് പിഴവ് സംഭവിക്കാറുണ്ട്. ആദ്യ സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ മുഖമായ ഇയാൻ ഹ്യൂം, അൽവാരോ വാസ്ക്കസ്, പേരെയ്‌റ ഡയസ് തുടങ്ങിയ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയില്ല എന്ന് മാത്രമല്ല, മറ്റു ഐഎസ്എൽ ക്ലബ്ബുകൾ ഈ താരങ്ങളെ റാഞ്ചുകയും ചെയ്തിരുന്നു.

ആ ചരിത്രം ബ്ലാസ്റ്റേഴ്‌സ് വീണ്ടും ആവർത്തിക്കുമോ എന്ന ഭയത്തിലാണ് ആരാധകർ. കാരണം ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രി ഡയമണ്ടക്കോസിന്റെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കും. ദിമിയുടേത് മാത്രമല്ല, ലൂണ, ലെസ്‌ക്കോ എന്നിവരുടെ കരാറും സീസണോടെ അവസാനിക്കും. ഇതിൽ ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. കാരണം അയാൾ അത്രത്തോളം ഈ ക്ലബ്ബിനെ സ്നേഹിക്കുന്നുണ്ട്.

എന്നാൽ ദിമിയുടെ കാര്യം അത്ര ഉറപ്പാക്കാനാവില്ല. കാരണം ഐഎസ്എല്ലിൽ നല്ല കൺസിസ്റ്റൻസി ഉള്ള താരമാണ് ദിമി. അതിനാൽ തന്നെ താരത്തെ റാഞ്ചാൻ ക്ലബ്ബുകൾ രംഗത്ത് വരുമെന്ന് ഉറപ്പാണ്. സാദിക്കുവിനെ പോലുള്ള താരങ്ങൾക്ക് മോഹൻ ബഗാൻ നിരയിൽ തിളങ്ങാനാവാത്തതോടെ അവർ ഐഎസ്എല്ലിൽ കളിച്ച് പരിചയമുള്ള ഒരു താരത്തെ നോട്ടമിടുമെന്ന് ഉറപ്പാണ്.

ഈ സാഹചര്യത്തിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് വിട്ട് കൊടുക്കരുതെന്നും അടുത്ത സീസണിലും നിലനിർത്തണമെന്ന് ആവശ്യം ആരാധകരിൽ ചിലർ ഉന്നയിക്കുന്നത്. താരത്തിന്റെ പുതിയ കരാറുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ പുറത്ത് വരാത്തത് കൊണ്ടും നല്ല താരങ്ങളെ നിലനിർത്തുന്നതിൽ ബ്ലാസ്റ്റേഴ്സിന് പിഴവ് പറ്റാറുള്ളത് കൊണ്ടും ഡിമിയുടെ കാര്യത്തിൽ ആരാധകർ ആശങ്കയിലാണ്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് ദിമി. വിവിധ കോമ്പറ്റീഷനുകളിലായി ബ്ലാസ്റ്റേഴ്സിന് വേണ്ടി 23 തവണയാണ് ഈ 30 കാരൻ വല കുലുക്കിയിട്ടുള്ളത്.

റൊണാൾഡോയുടെ അൽ-നാസറിനെ വീഴ്ത്തി അൽ- ഹിലാൽ😭; റിയാദ് സീസൺ കപ്പ് ജേതാക്കൾ🔥…

ബ്ലാസ്റ്റേഴ്സിന്റെ ലിത്വാനിയൻ നായകൻ നാട്ടിലേക്ക് മടങ്ങിയേക്കും