in ,

LOVELOVE OMGOMG

റൊണാൾഡോയുടെ അൽ-നാസറിനെ വീഴ്ത്തി അൽ- ഹിലാൽ?; റിയാദ് സീസൺ കപ്പ് ജേതാക്കൾ?…

റിയാദ് സീസൺ കപ്പിൽ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ അൽ-നാസർനെ വീഴ്ത്തി കിരീടം സ്വന്തമാക്കി അൽ ഹിലാൽ. എത്തിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അൽ ഹിലാലിന്റെ വിജയം.

പതിനേഴാം മിനുട്ടിൽ മിലിങ്കോവിക്-സാവിച്ചും മുപ്പതാം മിനുട്ടിൽ സലേം അൽദവ്സാരിയുമാണ് അൽ ഹിലാലിനായി വല കുലുക്കിയത്. ആദ്യ പകുതിയിൽ അൽ ഹിലാലിന്റെ മുൻ‌തൂക്കമായിരുന്നു കാണാൻ കഴിഞ്ഞത്.

ആദ്യ പകുതിയിൽ റൊണാൾഡോയ്ക്കും കൂട്ടർക്കും ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലയെന്ന് തന്നെ പറയണം. പക്ഷെ രണ്ടാം പകുതിയിൽ അൽ നാസർ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

അൽ ഹിലാലിനെതിരെ ഒരു സമനില നേടിയാൽ പോലും റൊണാൾഡോക്കും കൂട്ടർക്കും റിയാദ് സീസൺ കപ്പ് ചാമ്പ്യന്മാരാവാൻ സാധിക്കുമായിരുന്നു.

വിദേശതാരങ്ങൾ ഇന്ത്യ വിടുന്നു ഐ എസ് എൽ ക്ലബ്ബുകൾ പ്രതിസന്ധിയിൽ

കരാർ പുതുക്കാതെ ബ്ലാസ്റ്റേഴ്‌സ് താരം; വിട്ട് കൊടുക്കരുതെന്ന് ആരാധകർ