in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഇക്കാർഡിയും സാഹയും അരങ്ങ് വാഴുന്ന തുർക്കിഷ് ലീഗിൽ ഇനി ഐഎസ്എല്ലിന്റെ സൂപ്പർ താരവും

പ്രമുഖ താരങ്ങളെ കൊണ്ട് സമ്പന്നമാണ് തുർക്കിഷ് സൂപ്പർ ലീഗ്. മൗറോ ഇകാർഡി, വിൽഫ്രഡ് സാഹ, ചെങ്കിസ് അണ്ടർ, തുടങ്ങിയ ഒരു പിടി മികച്ച താരങ്ങളാണ് തുർക്കിഷ് ലീഗിൽ കളിക്കുന്നത്. ഇപ്പോഴിതാ ഈ പ്രമുഖ താരനിരയിലേക്ക് ഐഎസ്എല്ലിൽ നിന്നുള്ള ഒരു താരം കൂടി എത്തുകയാണ്.

2014, 2015 സീസണിൽ ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്സിയ്ക്ക് വേണ്ടി കളിക്കുകയും ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത കൊളമ്പിയൻ താരം സ്റ്റീവൻ മെൻഡോസയാണ് ഇപ്പോൾ ടർക്കിഷ് ലീഗിലേക്ക് എത്തിയിരിക്കുന്നത്. ടർക്കിഷ് ടോപ് ഡിവിഷൻ ക്ലബ് അഡാന ഡെമിർസ്പോറുമായാണ് താരം കരാറിലേർപ്പിട്ടിരിക്കുന്നത്.

2015 ൽ ചെന്നൈയിൻ വിട്ട താരം പിന്നീട് മേജർ ലീഗ് സോക്കർ ക്ലബായ ന്യൂ യോർക്ക് സിറ്റി എഫ്സി, ബ്രസീലിലെ പ്രശസ്ത ക്ലബായ സാന്റോസ് എന്നിവയ്ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഇതിനിടയിൽ കൊളംബിയ ദേശീയ ടീമിനായും രണ്ട് തവണ താരം ബൂട്ട്കെട്ടിയിട്ടുണ്ട്.

നിലവിൽ ടർക്കിഷ് ലീഗിൽ ഒമ്പതാം സ്ഥാനത്താണ് അഡാന ഡെമിർസ്പോർ.ഇറ്റാലിയൻ താരം മരിയോ ബയോടെല്ലി, പോർച്ചുഗീസ് താരം നാനി എന്നിവർ കളിക്കുന്ന ക്ലബാണ് അഡാന.

ഐഎസ്എല്ലിൽ കളിച്ചവരിൽ ഹൈ പ്രൊഫൈലിലേക്ക് വളർന്ന താരം കൂടിയാണ് സ്റ്റീവൻ മെൻഡോസ. ഇത് ഐഎസ്എൽ ആരാധകർക്കും അഭിമാനിക്കാൻ വക നൽകുന്ന കാര്യമാണ്.

ഒലെ ഇന്ത്യയിലെത്തി, കാര്യം ഇതാണ്

അമ്പോ, ഇജ്ജാതി ബുള്ളറ്റ് ഗോൾ🥵; സീസണിലെ ഏറ്റവും മികച്ച ഗോൾ സ്വന്തമാക്കി ഇന്ത്യൻ യുവ താരം🔥… വീഡിയോ കാണാം…