in ,

OMGOMG LOLLOL

പാകിസ്ഥാൻ സൂപ്പർ ലീഗിൽ മോഷണം; തലയിൽ കൈവെച്ച് പിസിബി

നേരത്തെ സാമ്പത്തിക പ്രതിസന്ധി കാരണം പിഎസ്എൽ മത്സരങ്ങൾ ഒരൊറ്റ വേദിയിലേക്ക് മാറ്റിയിരുന്നു. ലാഹോറിലും റാവല്‍പിണ്ടിയിലും തീരുമാനിച്ചിരുന്ന പിഎസ്എൽ മത്സരളാണ് സെക്യൂരിറ്റി ഇനത്തിൽ കൂടുതൽ തുക ചിലവഴിക്കാൻ ഇല്ലാത്തതിനാലാണ് പാക് ക്രിക്കറ്റ് ബോർഡ് ലാഹോറിലേക്ക് മാറ്റിയത്.

മറ്റ് ക്രിക്കറ്റ് ലീഗുകളെ അപേക്ഷിച്ച് ഏറെ പ്രതിസന്ധികൾ നേരിടുന്ന ലീഗാണ് പാകിസ്ഥാൻ സൂപ്പർ ലീഗ്. ആഭ്യന്തരമായ പ്രശ്നങ്ങളും പാക് ക്രിക്കറ്റ് ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിയെല്ലാം പാക് ക്രിക്കറ്റ് ബോർഡ് നേരിടുന്ന തിരിച്ചടികളാണ്.

നേരത്തെ സാമ്പത്തിക പ്രതിസന്ധി കാരണം പിഎസ്എൽ മത്സരങ്ങൾ ഒരൊറ്റ വേദിയിലേക്ക് മാറ്റിയിരുന്നു. ലാഹോറിലും റാവല്‍പിണ്ടിയിലും തീരുമാനിച്ചിരുന്ന പിഎസ്എൽ മത്സരളാണ് സെക്യൂരിറ്റി ഇനത്തിൽ കൂടുതൽ തുക ചിലവഴിക്കാൻ ഇല്ലാത്തതിനാലാണ് പാക് ക്രിക്കറ്റ് ബോർഡ് ലാഹോറിലേക്ക് മാറ്റിയത്.

ഇപ്പോഴിതാ മറ്റൊരു പ്രശ്നം കൂടി പാക് സൂപ്പർ ലീഗിനെ ബാധിച്ചിരിക്കുകയാണ്. മോഷണമാണ് വിഷയം. പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ലാഹോറ് ഗദ്ദാഫി സ്റ്റേഡിയത്തിലെ 8 സെക്യൂരിറ്റി ക്യാമറകൾ മോഷ്ടിക്കപ്പെട്ടതാണ് പാക് ക്രിക്കറ്റ് ബോർഡിനെ തലവേദനയിലാഴ്ത്തുന്നത്.

സെക്യൂരിറ്റി ക്യാമറകൾക്കൊപ്പം ജെനറേറ്റർ ബാറ്ററികളും ഫൈബർ കേബിളുകളും സ്റ്റേഡിയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ മോഷണമാണ് നടന്നത്. കൃത്യം നടത്തിയതിനു ശേഷം മോഷ്ടാക്കൾ സ്ഥലം വിടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലാഹോറിലേക്ക് പാക് ക്രിക്കറ്റ് ബോർഡ് പിഎസ്എൽ മത്സരങ്ങൾ മാറ്റിയത് ചെലവ് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ്. ഇവിടെയാണ് മോഷ്ടാക്കൾ ലക്ഷക്കണക്കിൽ രൂപയുടെ നഷ്ടം വീണ്ടും പിസിബിയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്.

ബാംഗ്ലൂരു എഫ്സിക്കെതിരെ പുതിയ തന്ത്രങ്ങൾ നടപ്പിലാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി

സ്വന്തം ഫാൻസിന് മുന്നിൽ കളിക്കുമ്പോൾ ഇതുണ്ടാകാം, ശെരിയാക്കേണ്ടതുണ്ടെന്ന് ആശാൻ..